ന്യൂഡൽഹി: ഗൽവാൻ താഴ്വര ചൈനയുടേതെന്ന അവകാശവാദം തള്ളി ഇന്ത്യ. ചൈനീസ് സേന കടന്നുകയറ്റത്തിന് ശ്രമിച്ചപ്പോൾ ഇന്ത്യ തക്കതായ മറുപടി നൽകുകയായിരുന്നെന്നും വിദേശകാര്യമന്ത്രാലയം വിശദീകരിച്ചു. താഴ്വരയിൽ വർഷങ്ങളായി ഇന്ത്യ പട്രോളിംഗ് നടത്തുന്നു.
പ്രതിപക്ഷകക്ഷികളെ അടക്കം ഉൾപ്പെടുത്തി പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിംഗിലൂടെ നടത്തിയ സർവകക്ഷിയോഗത്തിൽ, ഇന്ത്യയുടെ അതിർത്തിയ്ക്ക് ഇപ്പുറത്തേക്ക് കടന്നുകയറ്റം ഉണ്ടായില്ലെന്ന പ്രധാനമന്ത്രിയുടെ പരാമർശം വിവാദമായ സാഹചര്യത്തിലാണ് പിഎംഒയ്ക്ക് പിന്നാലെ വിദേശകാര്യമന്ത്രാലയവും വിശദീകരണവുമായി രംഗത്തെത്തുന്നത്. പ്രശ്നപരിഹാരത്തിന് ആശയവിനിമയം തുടരുന്നു എന്നും വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.
മെയ് ആദ്യവാരം മുതൽ ചൈനീസ് സേന ഇന്ത്യയുടെ പട്രോളിംഗ് തടസ്സപ്പെടുത്തുകയാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നു. ഇതാണ് ഇവിടെ സംഘർഷങ്ങളുണ്ടാകാൻ കാരണം. ഇതിൽ ഗ്രൗണ്ട് തല കമാൻഡർമാർ ഇടപെട്ട് പ്രശ്നപരിഹാരത്തിന്‍റെ അവസാനഘട്ടത്തിലാണ് വീണ്ടും സംഘർഷമുണ്ടാകുന്നതെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നു.
ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ എവിടെയെന്നതിൽ ചൈന ഇപ്പോൾ അനാവശ്യമായ അവകാശവാദങ്ങൾ ഉന്നയിക്കുകയാണ്. ഇത് ചൈന സ്വീകരിച്ച മുൻനിലപാടുകളിൽ നിന്ന് വിരുദ്ധവുമാണ്. വിദേശകാര്യമന്ത്രാലയത്തിന്‍റെ പ്രസ്താവനയുടെ ഏകദേശ പരിഭാഷ ഇങ്ങനെ: ”ഗാൽവൻ താഴ്‍വര സംബന്ധിച്ചുള്ള ഇന്ത്യയുടെ നിലപാട് ചരിത്രപരമായി വ്യക്തമാണ്.
ലൈൻ ഓഫ് കൺട്രോൾ എവിടെയെന്നതിൽ ഇന്ത്യൻ സൈന്യത്തിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ഗാൽവൻ താഴ്‍വരയിൽ ഉൾപ്പടെ ഇന്ത്യ ഇത് കൃത്യമായി പാലിക്കുന്നുണ്ട്. ഏറെക്കാലമായി ഇന്ത്യ പട്രോളിംഗ് നടത്തുന്ന മേഖലയാണിത്. ഇന്ത്യയുടെ അതിർത്തിപ്രദേശത്ത് തീർത്തും നിയമപരമായാണ് നിർമാണപ്രവർത്തനങ്ങൾ നടക്കുന്നത്.
ALSO READ: ചെന്നായയുടെ ആക്രമണത്തില്‍ യുവാവിന് പരിക്കേറ്റു; വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി ചെന്നായയെ പിടിച്ചു
എന്നാൽ മെയ് ആദ്യവാരം മുതൽ ചൈനീസ് സേന ഇന്ത്യയുടെ പട്രോളിംഗ് തടസ്സപ്പെടുത്തുകയായിരുന്നു. ഇതാണ് ഇവിടെ സംഘർഷങ്ങളുണ്ടാകാൻ കാരണം. ഇതിൽ ഗ്രൗണ്ട് തല കമാൻഡർമാർ ഇടപെട്ട് പ്രശ്നപരിഹാരത്തിന്‍റെ അവസാനഘട്ടത്തിലാണ് വീണ്ടും സംഘർഷമുണ്ടാകുന്നത്. ഇന്ത്യ അതിർത്തിയിലെ വര മാറ്റിവരയ്ക്കാൻ ശ്രമിക്കുകയാണെന്ന ആരോപണം ശക്തമായി നിഷേധിക്കുന്നു. ഞങ്ങൾ നിലവിലെ സ്ഥിതി കാത്തുസൂക്ഷിക്കുകയാണ്.
Post Your Comments