ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിൽ 15,413 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതാദ്യമാണ് ഒരു ദിവസത്തിനിടെ ഇത്രയധികം പേര്‍ക്ക് പുതുതായി വൈറസ് സ്ഥിരീകരിക്കുന്നത്. 306 പേര്‍ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. ഇതോടെ 13254 പേരാണ് രാജ്യത്ത് ഇതുവരെ വൈറസ് മൂലം മരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം 410461 ആയിരിക്കുകയാണ്.
169451 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 227756 പേര്‍ക്ക് രോഗം ഭേദമായി. എന്നാൽ രാജ്യത്ത് അതിവേഗം കോവിഡ് വ്യാപിക്കുന്നതിനിടെ രോഗം ഭേദമാകുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതും നേരിയ ആശ്വാസം നല്‍കുന്നുണ്ട്. മഹാരാഷ്ട്രയില്‍ 128205 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 5984 പേര്‍ മരിക്കുകയും ചെയ്തു. 56746 പേര്‍ക്ക് കോവിഡ് കണ്ടെത്തിയ ഡല്‍ഹിയില്‍ 2112 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഗുജറാത്തില്‍ 26680 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. 1638 പേര്‍ മരിക്കുകയും ചെയ്തു. തമിഴ്‌നാട്ടില്‍ 56845 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 704 മരണവും റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു.
ലോകത്ത് കോവിഡ് ബാധിതർ ഏറ്റവും കൂടുതലുള്ള നാലാമത്തെ രാജ്യമാണ് ഇന്ത്യ. രോഗികളുടെ എണ്ണം നാൾക്കുനാൾ വർധിക്കുന്നത് കനത്ത ആശങ്കയാണുയർത്തുന്നത്. യു.എസ്, ബ്രസീൽ, റഷ്യ എന്നീ രാജ്യങ്ങളാണ് കോവിഡ് ബാധിതരുടെ പട്ടികയിൽ ഇന്ത്യക്ക് മുമ്പിലുള്ളത്. ശനിയാഴ്ച റെക്കോർഡ് സാംപിൾ പരിശോധനയാണ് രാജ്യത്ത് നടന്നത്. 1.9 ലക്ഷം സാംപിളുകളാണ് ഒറ്റദിവസം പരിശോധിച്ചത്. ആകെ 68,07,226 സാംപിളുകളാണ് ആകെ ടെസ്റ്റ് ചെയ്തത്.
Post Your Comments