Latest NewsIndiaNews

20 സൈനികര്‍ എങ്ങിനെ കൊല്ലപ്പെട്ടു : കേന്ദ്രത്തോട് ചോദ്യങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: 20 സൈനികര്‍ എങ്ങിനെ കൊല്ലപ്പെട്ടു ? കേന്ദ്രത്തോട് ചോദ്യങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് . ഇന്ത്യ-ചൈന സംഘര്‍ഷത്തെ തുടര്‍ന്ന് കേന്ദ്രത്തിനെതിരെ ചോദ്യം ഉന്നയിച്ച് കോണ്‍ഗ്രസ്. നമ്മുടെ പ്രദേശത്തേക്ക് ആരും നുഴഞ്ഞു കയറിയില്ല എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തിനെതിരെയാണ് കോണ്‍ഗ്രസ് രംഗത്തെത്തിയത്.

read also : ഇന്ത്യ-ചൈന സംഘര്‍ഷം : പ്രശ്‌ന പരിഹാരത്തിന് യുഎസ് ഇടപെടുന്നു : യുഎസ് ഇടപെടലിനെ അംഗീകരിയ്ക്കാതെ ഇന്ത്യ

അതിര്‍ത്തിയില്‍ ആരും കടന്നുകയറിയില്ല എന്ന് പ്രധാനമന്ത്രി സര്‍വ കക്ഷി യോഗത്തില്‍ പറഞ്ഞത് എന്തുകൊണ്ടാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ചോദിച്ചു. പിന്നീട് ഔദ്യോഗിക പ്രസ്താവനയില്‍നിന്ന് ഇത് ഒഴിവാക്കിയത് എന്തിനാണ്. ആരും കടന്നുകയറിയില്ലെങ്കില്‍ എങ്ങനെ 20 സൈനികര്‍ കൊല്ലപ്പെട്ടുവെന്നും അദ്ദേഹം ചോദിച്ചു. 85 പേര്‍ക്ക് പരിക്കേല്‍ക്കുകയും പത്ത് പേര്‍ ചൈനയുടെ പിടിയില്‍ ആയതും എങ്ങനെയാണെന്നും കോണ്‍ഗ്രസ് ചോദിച്ചു.

തന്റെ ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി മറുപടി പറയണമെന്നും കപില്‍ സിബല്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button