കൊല്‍ക്കത്ത • തെക്കന്‍ കൊല്‍ക്കത്തയില്‍ ശനിയാഴ്ച്ച രാവിലെ 20 കാരിയായ യുവതിയെ മുന്‍ കാമുകന് വെടിവച്ച് കൊലപ്പെടുത്തിയതായി പോലീസ് പറഞ്ഞു. മൂന്നാം വർഷ കോളേജ് വിദ്യാർത്ഥിനിയായ പ്രിയങ്ക പുരകായസ്ത എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. റീജന്റ് പാർക്ക് പ്രദേശത്ത് വച്ച് ജയന്ത ഹാൽഡർ എന്നയാളാണ് കൊല നടത്തിയത്.
രാവിലെ എട്ടുമണിയോടെ പ്രതി പെണ്‍കുട്ടിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി പ്രകോപനം കൂടാതെ സമീപത്ത് നിന്ന് വെടിയുതിർക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
“ഇരുവരും ബന്ധത്തിലായിരുന്നു, എന്നാൽ പുരുഷൻ വിവാഹിതനാണെന്ന് അറിഞ്ഞ ശേഷം, സ്ത്രീ അവനുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചിരുന്നു. ഇത് കൊലപാതകത്തിലേക്ക് നയിച്ചേക്കാം,”- പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രതിയെ പിടികൂടാൻ തെരച്ചില്‍ ആരംഭിച്ചതായും യുവതിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം പരിശോധനയ്ക്ക് അയച്ചതായും അദ്ദേഹം പറഞ്ഞു.
Post Your Comments