COVID 19Latest NewsNewsSaudi ArabiaGulf

കോവിഡ് : രണ്ടു പ്രവാസി മലയാളികൾ കൂടി ചികിത്സയിലിരിക്കെ മരിച്ചു

റിയാദ് : കോവിഡ് ബാധിച്ച് സൗദിയിൽ രണ്ടു പ്രവാസി മലയാളികൾ കൂടി മരിച്ചു . പാലക്കാട് ഒറ്റപ്പാലം സ്വദേശി ചലവറ ശ്രുതിലയത്തിൽ ദയശീലൻ (65), കൊല്ലം കരുനാഗപ്പള്ളി മാടൻകാവ് ക്ഷേത്രത്തിന് സമീപം ഐശ്വര്യയിൽ ഗോപാലകൃഷ്ണ പിള്ള (55) എന്നിവരാണ് ജുബൈലിൽ മരിച്ചത്. സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്ന ദയശീലൻ. ജുബൈൽ മുവാസത്ത് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരണപ്പെട്ടത്.

Also read : സൗദിയിൽ കോവിഡ് സ്ഥിരീകരിച്ചരുടെ എണ്ണം 1.5ലക്ഷം കടന്നു, മരണനിരക്കും ഉയർന്നു തന്നെ : ആശങ്ക

ജുബൈലിലെ ഒരു പ്രമുഖ കമ്പനിയിൽ വർക്ഷോപ്പ് സൂപ്പർവൈസർ ആയിരുന്ന ഗോപാലകൃഷ്ണ പിള്ളയെ രണ്ടാഴ്ച മുൻപാണ് കടുത്ത പനിയെ തുടർന്ന് ജുബൈൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സക്കിടെ നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു.ശേഷം ആരോഗ്യനില വഷളായതോടെ ഖോബാർ അൽ-മന ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ശനിയാഴ്ച പുലർച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. 12 വർഷമായി ഒരേ കമ്പനിയിലാണ് ജോലി ചെയ്തിരുന്നത് . ഭാര്യ: ശ്രീജ.

shortlink

Related Articles

Post Your Comments

Related Articles


Back to top button