പ്രധാനമായും മലബാറിലാണ് അയ്യപ്പന്‍ വിളക്ക് നടത്താറുള്ളത്. മധ്യ കേരളത്തില്‍ ചിലയിടങ്ങളില്‍, പ്രത്യേകിച്ച് എറണാകുളത്തു ഗംഭീരമായി അയ്യപ്പന്‍ വിളക്ക് ആഘോഷം നടക്കാറുണ്ട്. അയ്യപ്പന്‍ വിളക്കിന്‍റെ ചരിത്രത്തെക്കുറിച്ച് സൂചനകളില്ല. നാടന്‍ കലാരൂപമെന്ന അംഗീകാരവും ഇതിനില്ല. എങ്കിലും ദൃശ്യഭംഗിയും ആചാരസവിശേഷതയുമുള്ള ഒരു അനുഷ്ടാനമാണിത്.
“അയ്യപ്പന്‍ വിളക്കിനെ’ വഴിപാട് എന്നു വിളിയ്ക്കുകയാവും ശരി. ഭക്തന് അയ്യപ്പന്‍ വിളക്ക് നടത്താം. വീട്ടുകാര്‍ക്ക്/ തറവാട്ടുകാര്‍ക്ക് നടത്താം. വായനശാലയോ, സംഘടനയോ പോലുള്ള സംഘത്തിന് നടത്താം. വീട്ടു പരിസരത്തോ പൊതുസ്ഥലങ്ങളിലോ ശുദ്ധമായ പറമ്പിലോ ക്ഷേത്രങ്ങളിലോ നടത്താം.
ഭക്തന്മാര്‍ക്കൊന്നിച്ചു നടത്താം. ഒരു ദേശത്തുകാര്‍ക്ക് നടത്താം. ആരു നടത്തിയാലും അയ്യപ്പന്‍ വിളക്കിന് നാട്ടുകാരുടെ പങ്കാളിത്തവും പിന്തുണയുമുണ്ടാവും. ശബരിമല തീര്‍ഥാടന കാലത്ത് മലബാരില്‍ ചെരുതും വലുതുമായി അഞ്ഞൂറില്‍ ഏറെ അയ്യപ്പന്‍ വിളക്ക് നടത്തറുന്‍റായിരുന്നു. ഇന്നത് വളരെ ചുരുങ്ങി.
സാധാരണ മാലയിട്ട അയ്യപ്പന്‍മാരുടെയോ നാട്ടുകാരുടേയോ ഒരു സമിതിയാണ് അയ്യപ്പന്‍ വിളക്ക് നടത്താറുള്ളത്. കോഴിക്കോട്ടെ മാനാഞ്ചിറ അയ്യപ്പന്‍ വിളക്കും , എറണാകുളം അയ്യപ്പ വിളക്കും വളരെക്കാലമായി നടക്കുന്നതും വളരെ പ്രസിദ്ധവുമാണ്.
ചെറിയമട്ടില്‍ അയ്യപ്പന്‍വിളക്ക് നടത്തണമെങ്കില്‍ 25,000 രൂപയെങ്കിലും ചെലവുവരും. അതുകൊണ്ട് ചിലര്‍ അല്പം ലളിതമാക്കിയാണ് വിളക്ക് നടത്തുക. കാല്‍ വിളക്ക്, അരവിളക്ക് എന്നിങ്ങനെ ചുരുക്കി അയ്യപ്പന്‍വിളക്ക് നടത്താറുണ്ട്.
Post Your Comments