എടപ്പാള്‍ : ഡല്‍ഹിയില്‍ നിന്നും വന്ന യുവാവ് ക്വാറന്റീനില്‍ കഴിയാതെ നാട് ചുറ്റാനിറങ്ങി , വെട്ടിലായത് 11 പേര്. കഴിഞ്ഞ ദിവസം കുറ്റിപ്പുറത്തുനിന്ന് തൃശൂരിലേക്ക് പുറപ്പെട്ട ബസില്‍ സഞ്ചരിച്ചവരാണ് യാത്രയ്ക്കിടെ നിരീക്ഷണത്തിലായത്. ഇവരില്‍ ഡ്രൈവറും കണ്ടക്ടറും ഒഴികെ ബാക്കിയുള്ളവര്‍ കോട്ടയം, എറണാകുളം ജില്ലക്കാരാണ്. മണിക്കൂറുകള്‍ നീണ്ട ആശങ്കയ്ക്കൊടുവില്‍ എല്ലാവരോടും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചു. എടപ്പാളിലും കുന്നംകുളത്തും ഇറങ്ങിയ യാത്രക്കാരെ കണ്ടെത്താനായില്ല.
read also : ഗൾഫിൽ ഇന്ത്യൻ ഡോക്ടർ കോവിഡ് ബാധിച്ച് മരിച്ചു
ബസ് പേരാമംഗലത്ത് എത്തിയപ്പോഴാണ് യാത്രക്കാരിലൊരാള്‍ തനിക്ക് ശ്വാസംമുട്ടുന്നതായും തലകറക്കം അനുഭവപ്പെടുന്നതായും കണ്ടക്ടറെ അറിയിച്ചത്. കാസര്‍കോട്ടുനിന്നാണ് വരുന്നതെന്നും 2 ദിവസം മുന്‍പ് ഡല്‍ഹിയില്‍നിന്ന് എത്തിയതാണെന്നും പറഞ്ഞു. നിരീക്ഷണത്തില്‍ കഴിയുന്നതിന് പകരം ആലുവയിലെ സുഹൃത്തിന്റെ പക്കലുള്ള പാസ്പോര്‍ട്ട് വാങ്ങാന്‍ പുറപ്പെട്ടതായിരുന്നു.
വിവരം അറിയിച്ചപ്പോള്‍ ബസ് നേരെ ഡിപ്പോയിലെത്തിക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചു. സ്റ്റാന്‍ഡിലെത്തിയ ഉടന്‍ യാത്രക്കാരനെ 108 ആംബുലന്‍സില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു കൊണ്ടുപോയി.
Post Your Comments