Latest NewsNewsIndia

ദുർമന്ത്രവാദിയുടെ നിർദേശ പ്രകാരം രോഗം ഭേദമാകാൻ കുഞ്ഞിനെ അരിവാൾ ചൂടാക്കി പൊള്ളലേൽപ്പിച്ചു; പിതാവ് അറസ്റ്റിൽ

ലക്നൗ : വയറ് വീക്കം ഭേദമാകാൻ ദുർമന്ത്രവാദിയുടെ വാക്ക് കേട്ട് മകന് പൊള്ളൽ ചികിത്സ നടത്തിയ പിതാവ് അറസ്റ്റിൽ. മഹാരാഷ്ട്രയിലെ അമരാവതി മേൽഘട്ട് മേഖലയിലാണ് സംഭവം നടന്നത്. വയറ് വീക്കത്തെ തുടർന്ന് ആദിവാസി വിഭാഗത്തിൽപ്പെട്ട പിതാവ് മകനുമായി ദുര്‍മന്ത്രവാദിയുടെ അടുത്തെത്തുകയിരുന്നു. തുടർന്ന് രോഗം ഭേദമാകാൻ അരിവാൾ ചൂടാക്കി അതിന്‍റെ തുമ്പ് കൊണ്ട് മകന്റെ വയറ്റിൽ പൊള്ളിക്കാനായിരുന്നു ദുർമന്ത്രവാദിയുടെ നിർദേശം.

തുടർന്ന് മകന്റെ അസുഖം മാറുന്നതിനായി ദുർമന്ത്രവാദിയുടെ നിർദേശം അക്ഷരംപ്രതി പിതാവ് അനുസരിക്കുകയും ചെയ്തു. നൂറു തവണയാണ് കുട്ടിയെ ഇത്തരത്തിൽ അരിവാൾ തുമ്പ് കൊണ്ട് പൊള്ളലേൽപ്പിച്ചത്. സംഭവം പുറത്ത് അറിഞ്ഞതോടെയാണ് പൊലീസ് പിതാവിനെ അറസ്റ്റ് ചെയ്തത്. അന്ധവിശ്വാസം പോലെയുള്ളവ പ്രചരിപ്പിച്ച് ദുർമന്ത്രവാദത്തിലൂടെ ചികിത്സ നടത്തിയ 55കാരിയായ സ്ത്രീയും ഇയാൾക്കൊപ്പം പിടിയിലായിട്ടുണ്ട്. ബ്ലാക്ക് മാജിക് ആക്ട് പ്രകാരമാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്.

സംഭവത്തിൽ അപലപിച്ച് മഹരാഷ്ട്ര സാമൂഹ്യനീതി വകുപ്പ് മന്ത്രി ധനഞ്ജയ് മുണ്ഡൈ രംഗത്തെത്തിയിരുന്നു. ദുർമന്ത്രവാദിയുടെ വാക്ക് കേട്ട് കുഞ്ഞിന്‍റെ ശരീരത്തിൽ അച്ഛനും അമ്മയും ചേർന്ന് നൂറു തവണയാണ് പൊള്ളിച്ചിരിക്കുന്നത്. മനുഷ്യത്വമില്ലാത്ത ഇത്തരം പ്രവൃത്തിയിൽ അപലപിക്കുകയാണ്.. ‘ എന്നായിരുന്നു അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button