തിരുവനന്തപുരം: സുരക്ഷിത നഗരമായ തിരുവനന്തപുരത്തെ ചെന്നെെ, ഡൽഹി, മുംബൈ പോലെ രോഗബാധിത പ്രദേശമാക്കാന്‍ ചിലര്‍ മനപൂര്‍വം ശ്രമിക്കുന്നെന്ന ആരോപണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. അതിനെ ചോദ്യം ചെയ്യുന്നില്ല. എന്നാല്‍, കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുള്ള പ്രതിഷേധങ്ങളല്ല പലയിടത്തും നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം നൂറുകണക്കിനു ആളുകളെ അണിനിരത്തിയുള്ള പ്രകടനങ്ങളും സമരങ്ങളും നഗരത്തില്‍ നടന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരം നഗരത്തിലെ നിലവിലെ സ്ഥിതി നിയന്ത്രണവിധേയമാണ്. എന്നാല്‍, അശ്രദ്ധ പാടില്ല. ജില്ലയില്‍ പലയിടത്തും വ്യാപകമായി കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മരണവീടുകളിലും വിവാഹ വീടുകളിലും അനുവദിക്കപ്പെട്ടതിലും അധികം ആളുകള്‍ ചടങ്ങുകളില്‍ പങ്കെടുക്കുന്നു. ഇതെല്ലാം രോഗവ്യാപനത്തിനുള്ള സാധ്യത വര്‍ധിക്കുമെന്നും കടകംപള്ളി സുരേന്ദ്രൻ പറയുകയുണ്ടായി.
Post Your Comments