തിരുവനന്തപുരം: തുടര്‍ച്ചയായ പതിനാലാം ദിവസവും രാജ്യത്ത് ഇന്ധനവിലയില്‍ വര്‍ധനവ്. ഒരു ലിറ്റര്‍ പെട്രോളിന് 56 പൈസയും ഒരു ലിറ്റര്‍ ഡീസലിന് 58 പൈസയും ആണ് വര്‍ധിപ്പിച്ചത്. 14 ദിവസം കൊണ്ട് ഡീസലിന് 7 രൂപ 86 പൈസയും പെട്രോളിന് 7 രൂപ 65 പൈസയുമാണ് കൂടിയത്.
ഡൈനാമിക് ഫ്യുവല്‍ പ്രൈസിങ് രീതിയില്‍ ദിവസവും പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിക്കുകയാണ്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിച്ചെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഈ മാസം ഏഴ് മുതല്‍ വില വർധിപ്പിച്ച് തുടങ്ങിയത്. അന്നു മുതൽ ദിവസവും വില വർധിച്ചുകൊണ്ടിരിക്കുകയാണ്.
ജൂണ്‍ 6ന് അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില വീപ്പയ്‌ക്ക് 42 ഡോളറായിരുന്നെങ്കില്‍ ജൂണ്‍ 12ന് 38 ഡോളറായി കുറഞ്ഞു. എന്നിട്ടും പെട്രോള്‍, ഡീസല്‍ വിലയില്‍ കുറവുണ്ടായില്ല. മെയ് മാസത്തില്‍ എണ്ണ വില ഇരുപതിലേക്ക് കൂപ്പുകുത്തിയപ്പോഴും രാജ്യത്ത് പെട്രോള്‍ ഡീസല്‍ വിലയില്‍ കുറവുണ്ടായില്ല.
Post Your Comments