COVID 19Latest NewsKeralaNews

സംസ്ഥാനത്ത് ഇന്ന് 127 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു : ഏറ്റവും കൂടുതല്‍ രോഗബാധയുണ്ടായ ദിവസം

തിരുവനന്തപുരം • സംസ്ഥാനത്ത് ഇന്ന് 127 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇവരില്‍ 87 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 36 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമെത്തി. 3 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ്‌ രോഗം പകര്‍ന്നത്. ഒരു ആരോഗ്യപ്രവര്‍ത്തകനും രോഗം സ്ഥിരീകരിച്ചു.

കൊല്ലം – 24 , പാലക്കാട്‌ – 23 , പത്തനംതിട്ട – 17 , കോഴിക്കോട് – 12 , കോട്ടയം – 11 , കാസര്‍ഗോഡ്‌ – 7 , തൃശൂര്‍ – 6 , തിരുവനന്തപുരം – 5 , മലപ്പുറം – 5 , വയനാട് – 5 , ആലപ്പുഴ – 4 , കണ്ണൂര്‍ – 4 , എറണാകുളം – 3 , ഇടുക്കി – 1 , എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.

രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 57 പേരുടെ ഫലം നെഗറ്റീവായി. ആലപ്പുഴ – 12 , പത്തനംതിട്ട – 12 , കോഴിക്കോട് – 11 , പാലക്കാട്‌ – 10 , കാസര്‍ഗോഡ്‌ – 2 , തിരുവനന്തപുരം – 2 , കൊല്ലം – 2 , കണ്ണൂര്‍ – 2 , വയനാട് – 2 , എറണാകുളം – 1 , മലപ്പുറം – 1 എന്നിങ്ങനെയാണ് ഫലം നെഗറ്റീവായത്.

1,450 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ 3,039 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 139342 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2036 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. 288 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 4,817 സാമ്പിളുകളാണ് പരിശോധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button