കൊല്ലം : സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ കൊല്ലത്താണ്. ജില്ലയില്‍ 24 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 22 കേസുകള്‍ വിദേശത്തു നിന്നും ഒരു കേസ് മഹാരാഷ്ട്രയില്‍ നിന്നും മറ്റൊന്ന് ചെന്നൈയില്‍ നിന്നും വന്ന ആളുടെ ഭാര്യയുമാണ്. ഇതോടെ ജില്ലയില്‍ ആകെ 222 പേര്‍ക്കാണ് കോവിഡ് സ്ഥിരാകരിച്ചിട്ടുള്ളത്.
നിലവില്‍ ജില്ലയില്‍ 130 കേസുകള്‍ പോസിറ്റീവായി തുടരുന്നുണ്ട്. ഇന്ന് 2 പേര്‍ക്ക് രോഗമുക്തി ലഭിച്ചിട്ടുണ്ട്. 690 പേരുടെ റിസള്‍ട്ട് ഇനിയും ലഭിക്കാനുണ്ട്.
ഇന്ന് കോവിഡ് പോസിറ്റീവ് ആയവരുടെ വിവരങ്ങള്‍ ;
1-ചവറ മുകുന്ദപുരം സ്വദേശിയായ 39 വയസുളള യുവാവ്. മെയ് 15 ന് ദമാമില്‍ (സൗദി അറോബ്യ) നിന്നും 6E 9052 നമ്പര്‍ ഫ്‌ലൈറ്റില്‍ തിരുവനന്തപുരത്തെത്തി. സ്ഥാപന നിരീക്ഷണത്തില്‍ പ്രവേശിച്ചു. സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
2- പരവൂര്‍ കലയ്‌ക്കോട് സ്വദേശിയായ 40 വയസുളള യുവാവ്. ജൂണ്‍ 11 ന് ദമാമില്‍ നിന്നും 7270 നമ്പര്‍ ഫ്‌ലൈറ്റില്‍ കൊച്ചിയിലെത്തി. ആദ്യ 7 ദിവസം സ്ഥാപന നിരീക്ഷണത്തിലും തുടര്‍ന്ന് ഗൃഹ നിരീക്ഷണത്തിലും പ്രവേശിച്ചു. സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
3- പവിത്രേശ്വരം കരിമ്പിന്‍പുഴ സ്വദേശിയായ 33 വയസ്സുള്ള യുവാവ്. ജൂണ്‍ 13 ന് കുവൈറ്റില്‍ നിന്നും 6E 9488 നമ്പര്‍ ഫ്‌ലൈറ്റില്‍ കൊച്ചിയിലെത്തി. സ്ഥാപന നിരീക്ഷണത്തില്‍ ആയിരുന്നു. സ്രവ പരിശോധന നടത്തിയതില്‍ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
4- മൈനാഗപള്ളി സ്വദേശിയായ 27 വയസുളള യുവാവ്. ജൂണ്‍ 15 ന് കുവൈറ്റില്‍ നിന്നും വിമാനത്തില്‍ തിരുവനന്തപുരത്തെത്തി .സ്ഥാപന നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധന നടത്തിയതില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
5- കൊല്ലം നഗരസഭ. അഞ്ചാലുംമൂട് സ്വദേശിനിയായ 52 വയസുളള സ്ത്രീ. ജൂണ്‍ 13 ന് സൗദിയില്‍ നിന്നും A1 1940 നമ്പര്‍ ഫ്‌ലൈറ്റില്‍ തിരുവനന്തപുരത്ത് എത്തി. സ്രവ പരിശോധന നടത്തിയതില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും തുടര്‍ന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
6- കുളക്കട താഴത്ത് കുളക്കട സ്വദേശിയായ 38 വയസുളള യുവാവ്. കുവൈറ്റില്‍ നിന്നും Indigo 6E9488 നമ്പര്‍ ഫ്‌ലൈറ്റില്‍ കൊച്ചിയിലെത്തി. സ്ഥാപന നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധന നടത്തി കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
7- കൊല്ലം നഗരസഭ അയത്തില്‍ സ്വദേശിയായ 25 വയസുളള യുവാവ്. അബുദാബിയില്‍ നിന്നും IX 538നമ്പര്‍ ഫ്‌ലൈറ്റില്‍ എത്തി. സ്രവ പരിശോധന നടത്തിയതില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
8- കൊല്ലം വെസ്റ്റ് ആലുംമൂട് സ്വദേശിയായ 60 വയസുളള പുരുഷന്‍. കുവൈറ്റില്‍ നിന്നും വിമാനത്തില്‍ എത്തി. സ്രവ പരിശോധന നടത്തിയതില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും തുടര്‍ന്ന് ഇന്നേ ദിവസം തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
9- പെരിനാട് പനയം സ്വദേശിയായ 24 വയസുളള യുവാവ്. കുവൈറ്റില്‍ നിന്നും 6E 9488 നമ്പര്‍ ഫ്‌ലൈറ്റില്‍ ജൂണ്‍ 13 ന് എത്തി. സ്രവ പരിശോധന നടത്തിയതില്‍ ഫലം പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു..
10- പെരിങ്ങാലം അരിനല്ലൂൂര്‍ സ്വദേശിയായ 31വയസുളള പുരുഷന്‍. കുവൈറ്റില്‍ നിന്നും J9 1405 നമ്പര്‍ ഫ്‌ലൈറ്റില്‍ കൊച്ചിയിലെത്തി. സ്രവ പരിശോധന നടത്തിയതില്‍ ഫലം പോസിറ്റീവ് ആയതിനാല്‍ ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
11- നല്ലില സ്വദേശിയായ 44 വയസുളള പുരുഷന്‍. റിയാദില്‍ നിന്നും AI 1940 നമ്പര്‍ ഫ്‌ലൈറ്റില്‍ തിരുവനന്തപുരത്തെത്തി. സ്രവ പരിശോധന നടത്തിയ ഫലം പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
12- പട്ടാഴി സ്വദേശിയായ 33 വയസുളള പുരുഷന്‍. കുവൈറ്റില്‍ നിന്നുമെത്തി. സ്രവ പരിശോധന നടത്തിയതില്‍ ഫലം പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
13- പെരിനാട് ഞാറക്കല്‍ സ്വദേശിയായ 46 വയസുളള പുരുഷന്‍. ദോഹയില്‍ നിന്നുമെത്തി. സ്രവ പരിശോധന നടത്തിയതില്‍ ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
14- ചവറ സ്വദേശിയായ 27 വയസുളള യുവാവ്. കുവൈറ്റില്‍ നിന്നുമെത്തി. സ്രവ പരിശോധന നടത്തിയതില്‍ ഫലം പോസിറ്റീവ് ആകുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
15- കരുനാഗപള്ളി ക്ലലേലി ഭാഗം സ്വദേശിനിയായ 35 വയസുളള സ്ത്രീ. മഹാരാഷ്ട്രയില്‍ നിന്നുമെത്തി. സ്രവ പരിശോധന നടത്തിയതില്‍ ഫലം പോസിറ്റീവ് ആകുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
16- ചെറിയ വെളിനല്ലൂര്‍ സ്വദേശിനിയായ 34 വയസുളള സ്ത്രീ. റിയാദില്‍ നിന്നുമെത്തി. സ്രവ പരിശോധന നടത്തിയതില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തി. ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
17- ചെറിയ വെളിനല്ലൂര്‍ സ്വദേശിയായ 3 വയസുളള ആണ്‍കുട്ടി. റിയാദില്‍ നിന്നുമെത്തി. സ്രവ പരിശോധന നടത്തിയതില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തി. ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
18- എഴുകോണ്‍ ഇരുമ്പനങ്ങാട് സ്വദേശിയായ 35 വയസുളള പുരുഷന്‍. കുവൈറ്റില്‍ നിന്നുമെത്തി. സ്രവ പരിശോധന നടത്തിയതില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തി. ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
19- കരുനാഗപള്ളി കുലശേഖരപുരം സ്വദേശിയായ 40 വയസുളള പുരുഷന്‍. കുവൈറ്റില്‍ നിന്നുമെത്തി. സ്രവ പരിശോധന നടത്തിയതില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തി. ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
20- തൊടിയൂര്‍ സ്വദേശിയായ 29 വയസുളള പുരുഷന്‍. സൗദിയില്‍ നിന്നുമെത്തി. സ്രവ പരിശോധന നടത്തിയതില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തി. ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
21- പൂയപ്പള്ളി തച്ചക്കോട് സ്വദേശിയായ 40 വയസുളള പുരുഷന്‍. കുവൈറ്റില്‍ നിന്നുമെത്തി. സ്രവ പരിശോധന നടത്തിയതില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തി. ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
22- പവിത്രേശ്വരം താഴം സ്വദേശിയായ 28 വയസുളള പുരുഷന്‍. കുവൈറ്റില്‍ നിന്നുമെത്തി. സ്രവ പരിശോധന നടത്തിയതില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തി. ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
23- മയ്യനാട് വലിയവിള സ്വദേശിനിയായ 52 വയസുളള സ്ത്രീ. സ്രവ പരിശോധന നടത്തിയതില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തി. പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് മേയ് 20 ന് ചെന്നൈയില്‍ നിന്നുമെത്തിയ ആളാണ്. ഇരുവരും ജൂണ്‍ 3 വരെ സ്വയം ഗൃഹനിരീക്ഷണത്തില്‍ പ്രവേശിച്ചിരുന്നു
24- ഏഴംകുളം സ്വദേശിയായ 25 വയസുളള യുവാവ്. നൈജീരിയയില്‍ നിന്നുമെത്തി സ്രവ പരിശോധന നടത്തിയതില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തി. ഇന്നേ ദിവസം SMCSI മെഡിക്കല്‍ കോളേജില്‍ (തിരുവനന്തപുരം ) പ്രവേശിപ്പിച്ചു.
വിദേശത്തു നിന്നോ മറ്റു സംസ്ഥാനത്തു നിന്നോ വരുന്നവര്‍ കോവിഡ് ലക്ഷണം ഉണ്ടെങ്കില്‍ നേരത്തെ തന്നെ അറിയിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. സമ്പര്‍ക്ക രോഗവ്യാപ്തി ഇല്ലെങ്കിലും രോഗികളുടെ എണ്ണം കൂടുന്നതും ആശങ്കാജനകം തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു.
Post Your Comments