Latest NewsIndiaNews

ചാറ്റിംഗ് അതിരുവിട്ടപ്പോൾ വീട്ടുകാര്‍ വഴക്കുപറഞ്ഞു: ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയപ്പോൾ കൂട്ടിക്കൊണ്ട് പോയ കാമുകൻ ഒടുവിൽ പീഡനക്കേസില്‍ അറസ്റ്റില്‍

കോട്ടയം: രാവും പകലും ചാറ്റ് ചെയ്തതിന് വീട്ടുകാർ വഴക്ക് പറഞ്ഞതോടെ 17കാരി കാമുകനൊപ്പം ഇറങ്ങിപ്പോയി. എന്നെ കൂട്ടിക്കൊണ്ടു പോയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതോടെ ബസില്ലാതിരുന്നതിനാല്‍ യുവാവ് കാര്‍ വിളിച്ച്‌ തിരുവനന്തപുരത്ത് എത്തി പെണ്‍കുട്ടിയെയും കൊണ്ട് ഇടുക്കി മുരിക്കാശേരിയിലേക്ക് പോകുകയായിരുന്നു. തുടർന്ന് ഒരു മാസത്തോളമായി പെൺകുട്ടി ഇയാളുടെ വീട്ടിലായിരുന്നു.

Read also: നിപ രാജകുമാരി, കോവിഡ് റാണി പരാമർശം: മുല്ലപ്പള്ളിക്കെതിരെ പാർട്ടിയിൽ അതൃപ്‌തി

ഇപ്പോൾ പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ മുരിക്കാശേരി പോലീസ് യുവാവിനെ അറസ്റ്റ് ചെയ്‌തു. പെൺകുട്ടി പീഡനത്തിരയായതായി കണ്ടെത്തിയിട്ടുണ്ട്. പോലീസ് ചോദ്യംചെയ്യലിലാണ് പെണ്‍കുട്ടി പീഡനത്തിന് വിധേയമായതായി മനസിലായത്. പോക്സോ നിയമപ്രകാരം കേസ് എടുത്ത് മുരിക്കാശേരി സി.ഐ സലിന്‍ ലൂയിസ് കേസ് എടുത്തു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയതിനും പീഡിപ്പിച്ചതിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

shortlink

Related Articles

Post Your Comments


Back to top button