പട്‌ന: 16 മണിക്കൂറിനിടെ രണ്ടു ഫോണ്‍ കോളുകള്‍… ബിഹാറിലെ ദിഗ്രാ ഗ്രാമത്തിലെ സൈനികന്‍ സുനില്‍ കുമാറിന്റെ കുടുംബാംഗങ്ങള്‍ മണിക്കൂറുകളുടെ ഇടവേളയില്‍ അനുഭവിച്ചതു വാക്കുകള്‍ക്കു വിവരണാതീതമായ സങ്കടവും സന്തോഷവും.ബുധനാഴ്‌ച ഉച്ചകഴിഞ്ഞായിരുന്നു ലഡാക്കിലെ സൈനിക ആസ്‌ഥാനത്തുനിന്ന് ആദ്യ ഫോണ്‍വിളിയെത്തിയത്. ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ചവരില്‍ സുനിലുമുണ്ടെന്നായിരുന്നു വിവരം.
ഫോണ്‍ കോളിനു പിന്നാലെ സുനിലിന്റെ ഭാര്യ മേനക അടക്കമുള്ള കുടുംബാംഗങ്ങള്‍ അലമുറയിട്ട് തളര്‍ന്നുവീണു. വിവരം അറിഞ്ഞ് അയല്‍ക്കാരും നാട്ടുകാരും ആശ്വാസവാക്കുകളുമായി വസതിയിലേക്ക് ഒഴുകിയെത്തി. ഭൗതികദേഹം എത്തിക്കുമ്പോള്‍ ഒരുക്കേണ്ട ക്രമീകരണങ്ങളൊരുക്കി രാത്രി മുഴുവന്‍ നീണ്ട കാത്തിരിപ്പ്. വ്യാഴാഴ്‌ച നേരം പുലര്‍ന്നപ്പോള്‍ സങ്കടം ആഹ്‌ളാദത്തിനും ആശ്വാസത്തിനും വഴിമാറി.
ടിവിയില്‍ ഓണ്‍ലൈന്‍ ക്ലാസ് കാണാനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍
വീരമൃത്യു വരിച്ചവരില്‍ സുനില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന ഔദ്യോഗിക വിവരത്തിനു പിന്നാലെ താന്‍ സുരക്ഷിതനാണെന്ന് വ്യക്‌തമാക്കി സുനില്‍ തന്നെ ഫോണില്‍ കുടുംബാംഗങ്ങളുമായി ബന്ധപ്പെടുകയായിരുന്നു. സൈനികരുടെ പേരുവിവരങ്ങള്‍ കൈകാര്യം ചെയ്‌തതില്‍ സംഭവിച്ച പിഴവാണ് ആശയക്കുഴപ്പത്തിന് കാരണമായത്. ഈ വിവരം ബുധനാഴ്‌ച വൈകിട്ടോടെ സുനിലിന്റെ സഹോദരനെ അറിയിച്ചിരുന്നെന്നും സൈനികവൃത്തങ്ങള്‍ അറിയിച്ചു.
Post Your Comments