Latest NewsNewsIndia

രണ്ടുവയസുകാരിയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് രണ്ട് കാന്തങ്ങൾ: ജീവൻ രക്ഷപെട്ടത് തലനാരിഴയ്ക്കെന്ന് ഡോക്ടർമാർ

ബംഗളൂരു: കളിക്കുന്നതിനിടെ രണ്ടുവയസുകാരി വിഴുങ്ങിയ രണ്ടു കാന്തങ്ങൾ പുറത്തെടുത്തു. ബംഗളുരുവിലെ സാകര ആശുപത്രിയിലാണ് സംഭവം. ഇക്കഴിഞ്ഞ മെയ് 24നാണ് കുട്ടി കളിക്കുന്നതിനിടെ രണ്ടു കാന്തങ്ങൾ വിഴുങ്ങിയത്. അതീവ ഗുരുതരാവസ്ഥയിലാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. ഒരു കാന്തം വയറിലും മറ്റൊന്ന് അടിവയറിലുമാണ് കണ്ടത്. നീക്കം ചെയ്തില്ലെങ്കിൽ കുട്ടിയുടെ ജീവൻ അപകടത്തിലാകുമെന്ന് ഡോക്ടർമാർ വ്യക്തമാക്കി. തുടർന്ന് സകര ആശുപത്രി പീഡിയാട്രിക് സർജൻ ഡോ. എ.പി ലംഗെഗൌഡയുടെ നേതൃത്വത്തിലുള്ള സംഘം ശസ്ത്രക്രിയ നടത്തി കാന്തങ്ങൾ പുറത്തെടുക്കുകയായിരുന്നു.

Read also: എനിക്ക് പാടണമെന്ന് ഇല്ല, ഇനി അവസരം ലഭിച്ചില്ലെങ്കിലും പ്രശ്നമില്ല: സംഗീത ലോകത്ത് നിന്നും  ആത്മഹത്യാവാര്‍ത്തകള്‍ കേള്‍ക്കാന്‍ താമസമില്ലെന്ന് സോനു നിഗം

ഇത്തരമൊരു സംഭവം ഞങ്ങളുടെ ആശുപത്രിയിൽ ആദ്യത്തേതാണെന്ന് സർജൻ ഡോ. എ.പി ലംഗെഗൌഡ പറഞ്ഞു. കാന്തങ്ങൾ ചെറുതും ശക്തവുമായിരുന്നുവെന്നും ചികിത്സ വൈകിയിരുന്നെങ്കിൽ കുട്ടിയുടെ ജീവൻ അപകടത്തിലാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയയിലൂടെ യാണ് രണ്ട് കാന്തങ്ങളും നീക്കം ചെയ്‌തത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button