ഈ വര്‍ഷത്തെ ആദ്യത്തെ സൂര്യഗ്രഹണം ഞായറാഴ്ച ദൃശ്യമാകും. ആറു മണിക്കൂര്‍ നീണ്ട ഗ്രഹണം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ രീതിയിലാകും ദൃശ്യമാകുക. രാജസ്ഥാന്, പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ വലിയ സൂര്യഗ്രഹണം കാണാനാകും. കേരളത്തിൽ ഭാഗികമായ രീതിയിലാകും കാണാനാകുക. രാവിലെ 9.15ന് ആരംഭിക്കുന്ന ഗ്രഹണം ഉച്ചയ്ക്ക് 12.10ന് പാരമ്യത്തിലെത്തും. 3.04 ഓടെ ഗ്രഹണം അവസാനിക്കും.
Post Your Comments