ന്യൂഡല്‍ഹി: രാജ്യസഭയിലെ 18 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ നിയമസഭകളിലെ അംഗബലമനുസരിച്ച് പകുതിയോളം സീറ്റില്‍ ഭരണകക്ഷിയായ ബിജെപി. സഖ്യത്തിന് (എന്‍.ഡി.എ.) വിജയിക്കും എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്. പാര്‍ലമെന്റില്‍ ഉപരിസഭയിലും ഭൂരിപക്ഷം ഉറപ്പിക്കാന്‍ ബിജെപി നടത്തുന്ന പരിശ്രമങ്ങള്‍ ഇന്ന്കൊണ്ട് ലക്ഷ്യം കാണ്ടേക്കും. ഫലം വരുന്നതോടെ ഉപരിസഭയിലും ഭരണസഖ്യം സഖ്യം ഭൂരിപക്ഷത്തോടടുക്കും.
ഗുജറാത്ത്(നാല്), ആന്ധ്രാ പ്രദേശ്(നാല്), രാജസ്‌ഥാന്‍, മധ്യപ്രദേശ്(മൂന്ന് വീതം), ഝാര്‍ഖണ്ഡ്(രണ്ട്), മണിപ്പുര്‍, മേഘാലയ(ഒന്നു വീതം) എന്നീ സംസ്‌ഥാനങ്ങളിലാണു തെരഞ്ഞെടുപ്പ്. ഗുജറാത്ത്, രാജസ്‌ഥാന്‍, മധ്യപ്രദേശ് സംസ്‌ഥാനങ്ങളിലാണു കടുത്ത മത്സരം.കര്‍ണാടയില്‍നിന്നു മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവെഗൗഡ അടക്കം നാലു പേരും അരുണാചല്‍ പ്രദേശില്‍നിന്നു ബി.ജെ.പിയുടെ നബാം റെബിയയും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഗുജറാത്തിലെ നാലു സീറ്റുകളിലേക്ക് അഞ്ച് പേരാണു മത്സരിക്കുന്നത്. ഏതാനും കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവച്ചതോടെ മൂന്ന് സീറ്റിലും ബി.ജെ.പിക്കാണു സാധ്യത. മധ്യപ്രദേശിലെ മൂന്ന് സീറ്റുകളിലേക്ക് നാലു പേരാണു മത്സരിക്കുന്നത്. കക്ഷി നില അനുസരിച്ച് ബി.ജെ.പിക്ക് രണ്ടുപേരെ ജയിപ്പിക്കാനാകും. രാജസ്‌ഥാനില്‍ അട്ടിമറി തടയാന്‍ എം.എല്‍.എമാരെ കോണ്‍ഗ്രസ് റിസോര്‍ട്ടിലേക്കു മാറ്റിയിരുന്നു.
കക്ഷിനില അനുസരിച്ച് ഇവിടെ രണ്ട് സീറ്റുകളില്‍ കോണ്‍ഗ്രസിനാണു മുന്‍തൂക്കം. കേരളത്തില്‍നിന്നുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഇവിടെനിന്നു മത്സരിക്കുന്നുണ്ട്. മേഘാലയില്‍ ഭരണകക്ഷിയായ എന്‍.പി.പിക്കു തന്നെയാണു സാധ്യത.
Post Your Comments