KeralaLatest NewsNews

പന്ത്രണ്ട് വയസ്സുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അമ്മ അറസ്റ്റില്‍

ആലപ്പുഴ: കാര്‍ത്തികപ്പള്ളി വലിയകുളങ്ങരയില്‍ പന്ത്രണ്ട് വയസ്സുകാരിയായ ഹര്‍ഷ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുട്ടിയുടെ അമ്മ അശ്വതി (33) അറസ്റ്റില്‍. തൃക്കുന്നപുഴ പൊലീസാണ് അമ്മയെ അറസ്റ്റ് ചെയ്തത്. ഈ മാസം 14നാണ് അശ്വതിയുടെ ആദ്യവിവാഹത്തിലെ കുട്ടിയായ ഹര്‍ഷയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങളും കുട്ടിയ്ക്ക് മര്‍ദ്ദനമേറ്റു എന്നതിന്റെ തെളിവാണെന്നും അമ്മയുടെ മാനസികവും ശാരീരികവുമായ പീഡനമാണ് കുട്ടി ആത്മഹത്യ ചെയ്യാന്‍ കാരണമായതെന്ന് വ്യക്തമായതായും പൊലീസ് പറഞ്ഞു.

കുട്ടിയെ അമ്മ ഉപദ്രവിക്കാറുണ്ട് എന്ന് നാട്ടുകാര്‍ നേരത്തെ ചൈല്‍ഡ് ലൈനിലും പിങ്ക് പോലീസിലും പരാതി നല്‍കിയിരുന്നു. കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അമ്മയുടെ നിരന്തരമായ പീഡനമാണ് മരണത്തിന് പിന്നിലെന്നും രാവിലെ തൂങ്ങിയ നിലയില്‍ കണ്ട കുട്ടിയെ ആശുപത്രിയില്‍ കൊണ്ടു പോകും മുമ്പ് അമ്മയുടെ സ്വഭാവത്തില്‍ അസ്വാഭാവികത ഉണ്ടായിരുന്നുവെന്നും നാട്ടുകാര്‍ ആരോപിച്ചിരുന്നു.

നേരത്തെ മരിച്ച ഹര്‍ഷയുടെ വീടിനുമുന്നില്‍ റോഡ് ഉപരോധിച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു മരണത്തിലെ ദുരൂഹത നീക്കാന്‍ സമഗ്ര അന്വേഷണം വേണമെന്നുംപലതവണ വീട്ടില്‍ നിന്നും കുട്ടിയെ ഉപദ്രവിക്കുന്ന ശബ്ദം കേട്ടിട്ടുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button