റിയാദ് : സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കൊവിഡ് ബാധിച്ച് റിയാദിലെ ഡോ. സുലൈമാൻ ഹബീബ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം തുറക്കൽ സ്വദേശിയും തിരൂരങ്ങാടി വെന്നിയൂർ കൊടിമരം വി.കെ.എം ഹൗസിൽ താമസക്കാരനുമായ മുഫീദ് (30) ആണ് മരിച്ചത്.
മൂന്നുദിവസം മുമ്പാണ് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഈ മാസം റിയാദിലെ അമീർ മുഹമ്മദ് ആശുപത്രിയിൽ കൊവിഡ് പരിശോധന നടത്തുകയും പോസിറ്റീവാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. മൃതദേഹം ഡോ. സുലൈമാൻ ഹബീബ് ആശുപത്രി മോർച്ചറിയിലാണ്.
റിയാദിൽ അൽ ഇദ്‌രീസ് പ്രട്ടോളിയം ആൻഡ് ട്രാൻസ്‌പോർട്ടിങ് കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു മുഫീദ്. റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥൻ അബ്ദുൽ ജബ്ബാർ കൊടവണ്ടിയാണ് പിതാവ് ഉമ്മ. മുഫീദ്, ഭാര്യ: ഫാത്വിമ ബിൻസി.
Post Your Comments