Latest NewsNewsIndia

കോവിഡ് : ഡൽഹി ആരോഗ്യമന്ത്രിയുടെ നില അതീവഗുരുതരാവസ്ഥയിലെന്നു റിപ്പോർട്ട്

ന്യൂ ഡൽഹി : കോവിഡ് സ്ഥിരീകരിച്ച ഡൽഹി ആരോഗ്യമന്ത്രി സതേന്ദ്ര ജെയിനിൻ്റെ നില അതീവഗുരുതരാവസ്ഥയിലെന്നു റിപ്പോർട്ട് . നേരത്തെ കോവിഡ് രോഗം തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷമാണ് അവസ്ഥ മോശമായത്. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് മുൻപായി അദ്ദേഹത്തിന് ശ്വസനതടസം നേരിടുകയും തുടർന്ന് ഓക്സിജൻ സപ്പോർട്ട് ലഭ്യമാക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ന്യൂമോണിയ കൂടി ബാധിച്ചതോടെയാണ് ആരോഗ്യനില മോശമായത്.

Also read : ആറ് മാസം ഗർഭിണിയായ പ്രവാസി യുവതിയെ യാതൊരു സുരക്ഷയുമില്ലാതെ ആംബുലൽസിൽ ഒരു മണിക്കൂർ കഠിനമായ വഴികളിലൂടെ കൊറോണ ടെസ്റ്റിനായി യാത്ര ചെയ്യിച്ചു, ഒടുവിൽ രണ്ട് കുരുന്നു ജീവനുകൾ നഷ്ടമായി: പരാതിയുമായി ബന്ധുക്കൾ

നിലവിൽ ഡൽഹിയിലെ രാജീവ് ഗാന്ധി ആശുപത്രിയിലുള്ള ജെയിനിനെ മാക്സ് ആശുപത്രിയിലേക്ക് മാറ്റിയേക്കും എന്നാണ് സൂചന. ബുധനാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്, കടുത്ത പനി നേരത്തെ തന്നെയുണ്ടായിരുന്നു.. തേന്ദ്ര ജെയിൻ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടേയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button