Latest NewsNewsIndia

‘ബോയ്‌കോട്ട് ചൈന’; ഇ​ന്ത്യ​ന്‍ ഒളിമ്പിക് അ​സോ​സി​യേ​ഷ​നും കരാർ റദ്ദാക്കിയേക്കും

ന്യൂ​ഡ​ല്‍​ഹി: ഇന്ത്യ ചൈന സംഘർഷ സാഹചര്യത്തിൽ ഇ​ന്ത്യ​ന്‍ ഒളിമ്പിക് അ​സോ​സി​യേ​ഷ​നും കരാർ റദ്ദാക്കിയേക്കും. ഇ​ന്ത്യ​ന്‍ ഒ​ളി​മ്ബി​ക് അ​സോ​സി​യേ​ഷ​ന്‍ (​ഐ​ഒ​എ) ടോക്കിയോ ഒ​ളി​മ്ബി​ക്‌​സി​ല്‍ ഇ​ന്ത്യ​ന്‍ സം​ഘ​ത്തി​ന്‍റെ സ്‌​പോ​ണ്‍​സ​ര്‍​മാ​രാ​യ ചൈ​നീ​സ് ക​മ്ബ​നി​യു​മാ​യു​ള്ള ക​രാ​ര്‍ ആണ് റദ്ദാക്കുവാൻ ആലോചിക്കുന്നത്. ഐ​ഒ​എ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ രാ​ജീ​വ് മെ​ഹ്ത​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ത​ങ്ങ​ള്‍ രാ​ജ്യ​ത്തി​നൊ​പ്പ​മാ​ണെ​ന്നും ലീ ​നിം​ഗ് ക​മ്ബ​നി​യു​മാ​യു​ള്ള ക​രാ​ര്‍ റ​ദ്ദാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച്‌ ആ​ലോ​ചി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ടോ​ക്യോ ഒ​ളി​മ്ബി​ക്‌​സ് വ​രെ കി​റ്റ് സ്‌​പോ​ണ്‍​സ​ര്‍​മാ​രാ​യ ലി ​നിം​ഗു​മാ​യി ക​രാ​ര്‍ നി​ല​വി​ലു​ണ്ട്. എ​ന്നാ​ല്‍ രാ​ഷ്ട്ര​ത്തി​നാ​ണ് പ്ര​ഥ​മ പ​രി​ഗ​ണ​ന. ഐ​ഒ​എ​ക്ക് അ​തി​ല്‍ വ്യ​ത്യാ​സ​മി​ല്ല. അം​ഗ​ങ്ങ​ള്‍​ക്ക് അ​ങ്ങ​നെ അ​നു​ഭ​വ​പ്പെ​ട്ടാ​ല്‍ ക​രാ​ര്‍ അ​വ​സാ​നി​പ്പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട തീ​രു​മാ​നം ജ​ന​റ​ല്‍ ഹൗ​സ് തീ​രു​മാ​നി​ക്കുമെന്നും മേ​ഹ്ത വ്യ​ക്ത​മാ​ക്കി.

ഐ​ഒ​എ ട്ര​ഷ​റ​ര്‍ ആ​ന​ന്ദേ​ശ്വ​ര്‍ പാ​ണ്ഡെ​യും സ​മാ​ന സൂ​ച​ന​ക​ള്‍ ന​ല്‍​കി. 2018-ലാ​ണ് ഐ​ഒ​എ ലി ​നിം​ഗു​മാ​യി ക​രാ​റി​ലെ​ത്തി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button