ജയ്പുര്‍: ക്വാറന്റീന്‍ ലംഘിച്ച് രാജ്യ സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയ കോണ്‍ഗ്രസ് എം എല്‍ എയ്‌ക്കെതിരെ ബി ജെ പി. രാജസ്ഥാനിലെ നഗര്‍ എംഎല്‍എ വാജിബ് അലിക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തമെന്നാവശ്യപ്പെട്ട് ബിജെപി തിരിഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുകയും ചെയ്തു.
ഓസ്‌ട്രേലിയയില്‍ നിന്നെത്തിയ വാജിബ് അലി ക്വാറന്റീനില്‍ കഴിയുകയായിരുന്നു. പ്രവാസികളെ തിരിച്ചെത്തിക്കുന്ന വന്ദേഭാരത് ദൗത്യത്തിലെ വിമാനങ്ങളിലൊന്നില്‍ വ്യാഴാഴ്ചയാണ് വാജിബ് അലി തിരിച്ചെത്തിയത്. തുടര്‍ന്ന് ഇന്ന് നടന്ന തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താനും എത്തി. പിപിഇ കിറ്റ് ധരിച്ചാണ് എംഎല്‍എ എത്തിയത്. ഇത് ക്വാറന്റീന്‍ ലംഘനമാണെന്നും എംഎല്‍എയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് ബിജെപിയുടെ ആവശ്യം.ബിജെപി എംഎല്‍എ രാംലാല്‍ ശര്‍മയാണ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.
എന്നാൽ യാത്ര ആരംഭിക്കുന്നതിന് മുന്‍പും എത്തിയതിനു ശേഷവും കോവിഡ് പരിശോധന നടത്തിയിരുന്നുവെന്നും നെഗറ്റീവ് ആയിരുന്നു പരിശോധനാഫലമെന്നും വാജിബ് അലി പറഞ്ഞു. ഒരു എംഎല്‍എ എന്ന നിലയില്‍ വോട്ട് രേഖപ്പെടുത്തേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് പ്രത്യേകമായാണ് ഞാന്‍ വോട്ട് രേഖപ്പെടുത്തിയതെന്നും സംഭവത്തിൽ വാജിബ് അലി പ്രതികരിച്ചു.
Post Your Comments