Latest NewsNewsIndia

ഖത്തറിൽ നിന്നുള്ളവർക്ക് കോവിഡ് സർട്ടിഫിക്കറ്റ് വേണ്ട: പകരം മറ്റൊരു സംവിധാനം

ദോഹ: ഖത്തറിൽ നിന്നുള്ളവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട. പകരം സ്മാര്‍ട് ഫോണിലെ കോവിഡ് 19 അപകട നിര്‍ണയന ആപ്ലിക്കേഷനായ ഇഹ്‌തെറാസില്‍ ആരോഗ്യ നില സൂചിപ്പിക്കുന്ന നിറം പച്ച ആയിരിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ പി.കുമരന്‍, എപ്പെക്‌സ് സംഘടനയായ ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറം, ദോഹയിലെ വിവിധ സാമൂഹിക സംഘടനകള്‍ എന്നിവരുടെ നിരന്തര സമ്മര്‍ദത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനം.

Read also: ഈ വൈറസ് മനുഷ്യനെ ആക്രമിക്കില്ല; റമ്മും ടോഡിയും വിട്ടുപോയ വേദനയില്‍ അനുപമ പരമേശ്വരന്‍

ഇഹ്‌തെറാസില്‍ പച്ചനിറം ആരോഗ്യവാനായ വ്യക്തിയെയാണ് സൂചിപ്പിക്കുന്നത്. ചാര നിറം സംശയാസ്പദമായവരേയും മഞ്ഞനിറം ക്വാറന്റീനില്‍ കഴിയുന്നവരേയും ചുമപ്പ് രോഗം സ്ഥിരീകരിച്ചവരേയുമാണ് സൂചിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button