തിരുവനന്തപുരം • സംസ്ഥാനത്ത് ഇന്ന് 97 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇവരില്‍ 65 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 29 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമെത്തി. 3 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം പകര്‍ന്നത്.
പാലക്കാട് – 14 , കൊല്ലം – 13 , പത്തനംതിട്ട – 11, കോട്ടയം – 11, ആലപ്പുഴ – 9 ,എറണാകുളം – 6 ,ഇടുക്കി – 6 , തൃശൂര്‍ – 6 , തിരുവനന്തപുരം – 5 , കോഴിക്കോട് – 5, മലപ്പുറം – 4 , കണ്ണൂര്‍ – 4 , കാസര്‍ഗോഡ് – 3 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.
രോഗം ബാധിച്ച് ചികിത്സയിലാരുന്ന 89 പേരുടെ ഫലം നെഗറ്റീവായി. തൃശൂര്‍ – 22 , പാലക്കാട് – 11 , കാസര്‍ഗോഡ് – 11 , ആലപ്പുഴ – 10 , തിരുവനന്തപുരം – 9 , കൊല്ലം – 8 , എറണാകുളം – 4 , കണ്ണൂര്‍ – 4 , പത്തനംതിട്ട – 3 , കോട്ടയം – 2 , മലപ്പുറം – 2 , വയനാട് – 2 , കോഴിക്കോട് – 1 എന്നിങ്ങനെയാണ് ഫലം നെഗറ്റീവായത്.
ഒരാള്‍ മരണമടഞ്ഞു. കണ്ണൂരില്‍ ചികിത്സയിലായിരുന്ന എക്സൈസ് ഉദ്യോഗസ്ഥനായ സുനില്‍ ആണ് മരിച്ചത്.
1358 നിലവില്‍ പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 2794 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് ആകെ 108 ഹോട്ട്സ്പോട്ടുകളാണ് നിലവിലുള്ളത്.
Post Your Comments