കണ്ണൂർ • പാലത്തായിയിൽ ബി. ജെ. പി നേതാവ് പത്മരാജൻ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസ് അട്ടിമറിക്കപ്പെട്ടാൽ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയനായിരിക്കുമെന്ന് വിമൻ ജസ്റ്റിസ് മൂവ് മെന്റ് സംസ്ഥാന പ്രസിഡണ്ട് ജബീന ഇർഷാദ് . പാലത്തായി കേസ് അട്ടിമറിക്കപ്പെടുവാൻ അനുവദിക്കില്ല എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ട് വിമൻ ജസ്റ്റിസ് മൂവ്മെന്റ് കണ്ണൂർ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് 2 മാസമാകാറാകുമ്പോഴും കേസിൽ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. കൂട്ടുപ്രതികൾ അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല. പോക്സോ പ്രതിയെ സംരക്ഷിച്ച സംഘ് നേതാക്കൾ വിലസി നടക്കുന്നു. നേരത്തെ കേസ് അട്ടിമറിക്കാൻ ശ്രമിച്ച പോലീസുദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്തിട്ടില്ല.
90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചിട്ടില്ലെങ്കിൽ പ്രതിക്ക് ജാമ്യം ലഭിക്കാനിടയുണ്ട്. നേരത്തെ ശക്തമായ ജനകീയ പ്രതിഷേധമുയർന്നത് കൊണ്ട് മാത്രമാണ് പോക്സോ പ്രകാരം കേസെടുത്ത് ഒരു മാസത്തിന് ശേഷം പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ അറസ്റ്റ് ചെയ്യാതെ കേസ് അട്ടിമറിക്കാൻ പോലീസ് ശ്രമിച്ചപ്പോൾ വിമൻ ജസ്റ്റിസ് നിരവധി സമരങ്ങൾ നടത്തിയിരുന്നു . ഇപ്പോഴും ക്രൈംബ്രാഞ്ചിൻ്റെ അനാസ്ഥ സൂചിപ്പിച്ച് മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതിയിട്ടുണ്ട്. ഈ പോരാട്ടം അവസാനിച്ചിട്ടില്ല.വിമൻ ജസ്റ്റിസ് പാലത്തായിയിലെ പെൺകുട്ടിക്ക് നീതി കിട്ടുവോളംപോരാട്ടം തുടരും അവർ കൂട്ടിച്ചേർത്തു.
പോക്സോപ്രതികൾ എളുപ്പത്തിൽ രക്ഷപ്പെടുന്നത് പാലത്തായിയിലേതുപോലുള്ളസംഭവങ്ങൾ ആവർത്തിക്കപ്പെടുവാൻ കാരണമാവുകയാണ്. വിമൻ ജസ്റ്റിസ് ജില്ല എക്സിക്യൂട്ടീവ് അംഗം സാജിത ഷജീർ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി ലില്ലി ജയിംസ് സ്വാഗതവും, ത്രേസ്യാമ്മ മാളിയേക്കൽ നന്ദിയും പറഞ്ഞു. പള്ളിപ്രം പ്രസന്നൻ(വെൽഫെയർ പാർട്ടി) സി.പി. റഹ് ന ടീച്ചർ [ KSTM സംസ്ഥാന സമിതി അംഗം ] തുടങ്ങിയവർ സംസാരിച്ചു.
Post Your Comments