ന്യൂഡല്‍ഹി: ഇന്ത്യയുടെ അതിര്‍ത്തിയിലുള്ള ഗല്‍വാന്‍ താഴ്‌വാരയെ കുറിച്ചുള്ള തര്‍ക്കം മുറുകുന്നു. ഗല്‍വാന്‍ താഴ്‌വാര തങ്ങളുടേതാണെന്ന ചൈനയുടെ അവകാശവാദം ഇന്ത്യ തള്ളി. കിഴക്കന്‍ ലഡാക്കിലെ ഗല്‍വാന്‍ താഴ്വാരയില്‍ ചൈന അവകാശവാദം ഉന്നയിച്ചതോടെ സ്ഥിതി സങ്കീര്‍ണമായി തുടരുകയാണ്. ബുധനാഴ്ച ഇതുസംബന്ധിച്ച് ഇന്ത്യയുടെയും ചൈനയുടെ മേജര്‍ ജനറല്‍മാര്‍ മൂന്നു മണിക്കൂറിലധികം ചര്‍ച്ച നടത്തിയെങ്കിലും ധാരണയിലെത്താന്‍ കഴിഞ്ഞിരുന്നില്ല. ചര്‍ച്ചകള്‍ തുടരുമെന്നാണ് സൈനിക തലത്തില്‍ നിന്ന് ലഭിക്കുന്ന സൂചന. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തര്‍ക്കപരിഹാരത്തിനായി തത്ക്കാലെ ഇടപെടില്ലെന്ന് വൈറ്റ് ഹൗസിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗികമായി പ്രതികരണം വന്നിട്ടുണ്ട്.
അതേസമയം അതിര്‍ത്തിയില്‍ നിന്ന് സേന പിന്മാറ്റം ഉടനുണ്ടാകില്ലെന്നാണ് സൂചന. ചൈനയ്‌ക്കെതിരെ ഡല്‍ഹിയിലും ഗുജറാത്തിലും യു.പിയിലും ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചൈന വിരുദ്ധ പ്രതിഷേധങ്ങള്‍ ആളിക്കത്തുകയാണ്. പൊതുമേഖല ടെലികോം സേവന ദാതാക്കളായ ബി.എസ്.എന്‍.എലും എം.ടി.എന്‍.എലും ചൈനീസ് കമ്പനികളുടെ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
Post Your Comments