ന്യൂഡൽഹി: സ്വദേശത്ത് തിരിച്ചെത്തിയ എല്ലാ അതിഥി തൊഴിലാളികൾക്കും ജോലി നൽകുമെന്ന് വ്യക്തമാക്കി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. അതിഥി തൊഴിലാളികൾക്കായുള്ള ഗരീബ് കല്യാൺ റോസ്ഗർ അഭിയാൻ പദ്ധതി വിശദീകരിച്ചുകൊണ്ടുള്ള വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ബിഹാർ, ജാർഖണ്ഡ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഒഡീഷ, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്.116 ജില്ലകളിലായി 50,000 കോടി രൂപയുടെ 25 കേന്ദ്രപദ്ധതികളിലൂടെയാണ് ജോലി നൽകുന്നത്. ഏകദേശം 67 ലക്ഷം അതിഥി തൊഴിലാളികൾക്കു പ്രയോജനം ലഭിക്കും.
Read also: സംസ്ഥാനത്ത് വൈദ്യുതി ബില്‍ അടയ്ക്കാത്തവരോട് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം
#GaribKalyanRozgarYojana with an outlay of Rs 50,000 Crores will cover 116 districts in 6 States. The Yojana will be launched by PM @narendramodi on 20th June, 2020 pic.twitter.com/DROHI6ySSC
— PIB India (@PIB_India) June 18, 2020
Post Your Comments