Latest NewsUAENews

ഇന്ന് മുതൽ കൂടുതൽ ഇളവുകൾ അനുവദിച്ച് ദുബായ്

ദുബായ്: ദുബായിൽ ഇന്ന് മുതൽ കൂടുതൽ ഇളവുകൾ. ഷോപ്പിങ്മാളുകളിൽ പ്രായഭേദമന്യേ എല്ലാവർക്കും ജൂൺ 18 മുതൽ പ്രവേശിക്കാമെന്ന് ദേശീയ ദുരന്തനിവാരണ ഉന്നതാധികാര സമിതി അറിയിച്ചു. പബ്ലിക് പാർക്കുകൾ മുതൽ ബീച്ചുകൾ വരെയുള്ള വിനോദകേന്ദ്രങ്ങളിൽ ഇന്ന് മുതൽ ശേഷിയുടെ 100 ശതമാനത്തിനും പ്രവേശനാനുമതി ഉണ്ട്.

Read also: സൗജന്യ പെട്രോൾ വിതരണം ചെയ്യുന്നതറിഞ്ഞ് ഓട്ടോറിക്ഷകൾ കൂട്ടമായി പെട്രോൾ പമ്പിൽ; കാര്യം അറിഞ്ഞപ്പോൾ ഡ്രൈ​വ​ര്‍​മാ​ര്‍ക്ക് ഞെട്ടൽ

പ്രായമാവർക്കും ഭിന്നശേഷിക്കാർക്കും പരിചരണം നൽകുന്ന കേന്ദ്രങ്ങൾ, പാർക്കുകളിലെയും ബീച്ചുകളിലെയും വ്യായാമ സ്ഥലങ്ങൾ, കുട്ടികളുടെ കളിസ്ഥലങ്ങൾ, ത്രീഡി-ഫോർഡി സിനിമാശാലകൾ, ഡെസർട്ട് ക്യാമ്പുകൾ, പൊതു വായനാശാലകൾ, ഹോട്ടലുകളിലെ വാട്ടർപാർക്കുകൾ, നീന്തൽകുളങ്ങൾ, ജലകായിക കേന്ദ്രങ്ങൾ, സ്വകാര്യ മ്യൂസിയങ്ങൾ, സാംസ്കാരിക കേന്ദ്രങ്ങൾ, ആർട്ട് ഗാലറികൾ, പൂളുകൾ, മീറ്റിങ് റൂമുകൾ, കിഡ്സ് ക്ലബുകൾ, ഹോം ബ്യൂട്ടി സർവീസുകൾ എന്നിവിടങ്ങളിലാണ് പ്രവേശനത്തിന് അനുമതിയുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button