KeralaLatest NewsNews

അദ്ദേഹത്തിന് എന്തോ കാര്യം മനസ്സിലാകാത്ത സ്ഥിതിയുണ്ട്: വി. മുരളീധരനെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രവാസികൾക്ക് കോവിഡില്ലെന്ന സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്ന സംസ്ഥാനസർക്കാർ നടപടിക്കെതിരെ രംഗത്തുവന്ന കേന്ദ്രമന്ത്രി വി. മുരളീധരനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പരിശോധന നടത്തണമെന്ന ആവശ്യത്തെ മറ്റു തരത്തിൽ വ്യാഖ്യാനിച്ച് സർക്കാർ പ്രവാസികൾക്കെതിരാണെന്ന് കാണിക്കാനാണ് നീക്കം നടക്കുന്നത്. ദൗർഭാഗ്യവശാൽ അതിൽ ഒരു കേന്ദ്ര സഹമന്ത്രി കൂടെ ഭാഗമായിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Read also: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്നു; കാര്യങ്ങൾ കൈവിട്ട അവസ്ഥയിൽ ഉദ്ധവ് സർക്കാർ

ഇതേ കേന്ദ്രമന്ത്രി രോഗമുള്ളവരും ഇല്ലാത്തവരും ഒരേ വിമാനത്തിൽ യാത്രചെയ്താൽ രോഗം പകരുമെന്ന് നേരത്തെ പറഞ്ഞിട്ടുണ്ട്. അതത് രാജ്യങ്ങളിൽത്തന്നെ പരിശോധിച്ച് രോഗമില്ലാത്തവരെ കൊണ്ടുവരുകയും രോഗമുള്ളവരെ അവിടെത്തന്നെ ചികിത്സിക്കുകയുമാണ് പ്രായോഗികമെന്നാണ് മാർച്ച് 11-ന് കേന്ദ്രമന്ത്രി പറഞ്ഞത്. അദ്ദേഹത്തിന് എന്തോ കാര്യം മനസ്സിലാകാത്ത സ്ഥിതിയുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button