Latest NewsNewsIndia

ബൈക്ക് മോഷണ കേസിൽ പാസ്റ്റര്‍ അറസ്റ്റില്‍; പിടിച്ചെടുത്തത് 12 ബൈക്കുകൾ

മധുര : ലോക്ക്ഡൗണിൽ വരുമാനം മുട്ടിയതോടെ ബൈക്ക് മോഷണം പതിവാക്കിയ പാസ്റ്റർ അറസ്റ്റിലായി. തേനി ജില്ലക്കാരനായ വിജയൻ സാമുവൽ (36) ആണ് മധുര സിറ്റി പൊലീസിന്റെ പിടിയിലായത്.

ലോക്ക്ഡൗൺ കാലത്ത് പൊതുസ്ഥലത്ത് മതപരമായ പ്രാർത്ഥനകൾ നിരോധിച്ചതോടെ വരുമാനം മുട്ടിയ പാസ്റ്റർ വാടക നൽകാനും ചെലവിനും മറ്റുമായി വാഹന മോഷണം പതിവാക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

കടകൾക്കും മറ്റു വാണിജ്യ കേന്ദ്രങ്ങൾക്കും സമീപം നിർത്തിയിടുന്ന ബൈക്കുകളെയാണ് പ്രതി ലക്ഷ്യം വെച്ചത്. താക്കോൽ ബൈക്കിൽ തന്നെ വച്ച് കടകളിലേക്ക് കയറുന്നവരുടെ ബൈക്കുകളാണ് വിജയൻ സാമുവൻ തന്ത്രപൂർവം മോഷ്ടിച്ചിരുന്നത്.വാഹനത്തിന്റെ രേഖകൾ ശരിയാക്കിയശേഷം മോഷ്ടിച്ച വാഹനം വിൽപന നടത്തുകയായിരുന്നു രീതി. ഇയാളുടെ ബന്ധുക്കൾക്ക് ഇത്തരത്തിൽ മൂന്നു ബൈക്കുകൾ നൽകിയിരുന്നു. പള്ളിഹാളിൽ പ്രാർത്ഥനക്കെത്തുന്നവർക്കും മോഷ്ടിച്ചെടുത്ത വാഹനങ്ങൾ വിൽപന നടത്തിയതായി കണ്ടെത്തി.

അതേസമയം മോഷ്ടിച്ച ബൈക്ക് മെക്കാനിക്കിനെ കാണിക്കാൻ കൊണ്ടു പോയതോടെയാണ് ഇയാൾ പൊലീസ് പിടിയിലാകുന്നത്. തുടർന്ന് ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. 12 ബൈക്കുകളാണ് ഇത്തരത്തിൽ ഇയാളുടെ പക്കൽ നിന്നും പൊലീസ് കണ്ടെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button