Latest NewsNewsIndia

തമിഴ്​നാട്ടിൽ കോവിഡ് ബാധിതരുടെ എണ്ണം അരലക്ഷം കടന്നു

ചെന്നൈ: തമിഴ്​നാട്ടിൽ കോവിഡ് രോഗികളുടെ എണ്ണം 50,000 കടന്നിരിക്കുകയാണ്. ഇന്ന് മാത്രം 2174 പേർക്കാണ് രോഗം സ്​ഥിരീകരിച്ചത്.ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 50,193 ആയി. 21,990 പേരാണ്​ നിലവിൽ ചികിത്സയിലുള്ളത്​. ബുധനാഴ്​ച 48 മരണം കൂടി സ്​ഥിരീകരിച്ചതോടെ സംസ്​ഥാനത്ത്​ മരിച്ചവരുടെ എണ്ണം 576 ആയി ഉയർന്നതായി ആരോഗ്യവകുപ്പ്​ അറിയിച്ചു.

കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ചെന്നൈ ഉൾ​പ്പെടെ നാലു ജില്ലകളിൽ സമ്പൂർണ ലോക്​ഡൗൺ പ്രഖ്യാപിച്ചിരുന്നു. ജൂൺ 19 മുതൽ 30 വരെയാണ്​ ലോക്​ഡൗൺ.

shortlink

Related Articles

Post Your Comments

Related Articles


Back to top button