ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ പാകിസ്ഥാന്‍ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ ആസ്ഥാനത്ത് പാക് സൈനിക മേധാവി ജനറല്‍ ഖ്വമാര്‍ ജവാദ് ബാജ്വ സൈനിക മേധാവികളുമായി ചർച്ച നടത്തിയതായാണ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംയുക്തസേന സമിതി ചെയര്‍മാന്‍ ജനറല്‍ നദീം റാസ, വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ മുജാഹിദ് അന്‍വര്‍ ഖാന്‍, നാവികസേനാ മേധാവി അഡ്മിറല്‍ സഫര്‍ മെഹമൂദ് അബ്ബാസി, ഐ.എസ്.ഐ മേധാവി ലഫ്. ജനറല്‍ ഫൈസ് ഹമീദും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
2008ലെ ബലാകോട്ട് സംഭവത്തിനുശേഷം ആദ്യമായാണ് സൈനിക മേധാവികള്‍ ഐ.എസ്.ഐ ആസ്ഥാനത്ത് ഒന്നിക്കുന്നത്. എല്ലാ സൈനിക മേധാവികളും രഹസ്യാന്വേഷണ വിഭാഗം തലവന്മാരും യോഗം ചേര്‍ന്ന സാഹചര്യത്തില്‍ ഗൗരവപൂര്‍വമായ ചര്‍ച്ച നടന്നിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. കാശ്മീര്‍ മേഖലയിലെ ഇന്ത്യയുടെ സൈനികവിന്യാസം, നിലവിലെ ഭരണകൂട സംവിധാനം എന്നിവയെ സംബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ നടന്നതായാണ് സൂചന.
Post Your Comments