ബെയ്ജിങ് : കോവിഡ് കേസുകൾ വീണ്ടും റിപ്പോർട്ട് ചെയ്തതോടെ നിയന്ത്രണങ്ങൾ കടുപ്പിച്ച് ബെയ്ജിങ്. ബുധനാഴ്ച രാവിലെയോടെ 1225 വിമാനങ്ങളാണ് റദ്ദാക്കിയത്. ബെയ്ജിങ്ങിലെ പ്രധാന വിമാനത്താവളങ്ങളിൽ നിന്ന് പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായ വിമാന സർവീസുകളുടെ 70 ശതമാനത്തോളം വരും ഇത്.
രോഗബാധ കുറഞ്ഞതിനെ തുടർന്ന് തുറന്നു പ്രവർത്തിച്ച സ്കൂളുകളെല്ലാം അടച്ചു. ക്ലാസുകൾ ഓൺലൈൻ മുഖേനയാക്കി. പഴം-പച്ചക്കറി മൊത്തക്കച്ചവട മാർക്കറ്റുമായി ബന്ധപ്പെട്ടാണ് നഗരത്തിൽ കോവിഡ് വ്യാപിച്ചതെന്നാണ് കരുതുന്നത്. മെയ് 30 മുതൽ രണ്ട് ലക്ഷത്തിലേറെ ആളുകൾ ഈ മാർക്കറ്റിൽ എത്തിയതായാണ് അധികൃതർ പറയുന്നത്. ഇവിടുത്തെ 8000ത്തോളം വരുന്ന ജോലിക്കാരെ കോവിഡ് പരിശോധനക്ക് വിധേയമാക്കുകയും ക്വാറൻറീനിലാക്കുകയും ചെയ്തു.
ബെയ്ജിങ്ങിൽ നിന്നുള്ള യാത്രക്കാർ പ്രവേശിക്കുന്നതിന് ചൈനയിലെ പല പ്രവിശ്യകളും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ബെയ്ജിങ്ങിൽ കോവിഡ് മഹാമാരിയുടെ സാഹചര്യം അതീവ ഗുരുതരമാണെന്ന് നഗര വക്താവ് ഷു ഹെജിയാൻ അറിയിച്ചു.
Post Your Comments