KeralaLatest NewsNews

സംസ്ഥാനത്ത് ഇന്ന് 75 പേർക്ക് കോവിഡ്, 90പേർക്ക് രോഗമുക്തി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 75 പേർക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. വിദേശത്ത് നിന്നെത്തിയ 53പേർക്കും, മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയ 19പേർക്കും(മ​ഹാ​രാ​ഷ്ട്ര 8, ഡ​ല്‍​ഹി 5, ത​മി​ഴ്നാ​ട് 4, ആ​ന്ധ്ര 1, ഗു​ജ​റാ​ത്ത് 1 ), സമ്പർക്കത്തിലൂടെ മൂന്ന് പേർക്കും രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം 3, കൊല്ലം 14, പത്തനംതിട്ട 1, ആലപ്പുഴ 1, കോട്ടയം 4, എറണാകുളം 5, തൃശൂര്‍ 8, മലപ്പുറം 11, പാലക്കാട് 6, കോഴിക്കോട് 6, വയനാട് 3, കണ്ണൂര്‍ 4, കാസര്‍കോട് 9 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകൾ. 5877 സാ​മ്ബി​ളു​ക​ളാ​ണ് ഇ​ന്ന് പ​രി​ശോ​ധി​ച്ച​ത്.

Also read : സംസ്ഥാനത്ത് കോവിഡ് രോഗികള്‍ വര്‍ധിച്ചതിനു പിന്നില്‍ കാരണം വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍

90പേർക്ക് രോഗമുക്തി,  തി​രു​വ​ന​ന്ത​പു​ര​ത്ത് പ​ത്ത് പേ​ര്‍​ക്കും, കൊ​ല്ല​ത്ത് നാ​ല് പേ​ര്‍​ക്കും പ​ത്ത​നം​തി​ട്ട​യി​ല്‍ അ​ഞ്ച് പേ​ര്‍​ക്കും ആ​ല​പ്പു​ഴ​യി​ല്‍ 16 പേ​ര്‍​ക്കും കോ​ട്ട​യം മൂ​ന്ന് പേ​ര്‍​ക്കും എ​റ​ണാ​കു​ള​ത്ത് ര​ണ്ട് പേ​ര്‍​ക്കും പാ​ല​ക്കാ​ട് 24 പേ​ര്‍​ക്കു​മാ​ണ് ഇ​ന്ന് രോഗം ഭേദമായത്. ഇതുവരെ 20പേർ സംസ്ഥാനത്ത്  രോഗം ബാധിച്ച് മരിച്ചു. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍ 277 മ​ല​യാ​ളി​ക​ളും മ​രി​ച്ചു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

ബുധനാഴ്​ച​ 203 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ 1531 പേർ ചികിത്സയിലുണ്ട്​. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 2697 ആണ്. 1,25,307 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 1989 പേർ ആശുപത്രികളിലാണ്. ഇതുവരെ 1,22,466 സാംപിൾ പരിശോധനയ്ക്ക് അയച്ചു. 3019 സാമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button