ന്യൂഡൽഹി: അതിർത്തിയിൽ ചൈനയുമായുള്ള സംഘർഷത്തിന് പിന്നാലെ ഇന്ത്യന്‍ സൈനികരില്‍ ചിലരെ കാണാനില്ലെന്നും ചിലര്‍ ചൈനീസ് കസ്റ്റഡിയിലാണെന്നും റിപ്പോര്‍ട്ടുകൾ. കസ്റ്റഡിയിലുള്ളവരെ തിരികെ കൊണ്ടുവരാന്‍ സൈനിക-നയതന്ത്ര തലത്തിലുള്ള ഇടപെടലുകള്‍ ആരംഭിച്ചിട്ടുണ്ട്. സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു.
അതേസമയം ചൈനീസ് സൈന്യത്തില്‍ എത്രപേര്‍ കൊല്ലപ്പെട്ടു എന്നതിനെക്കുറിച്ച് ചില സൂചനകള്‍ മാത്രമാണുള്ളത്. 43 സൈനികര്‍ കൊല്ലപ്പെടുകയോ പരുക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടാകാമെന്ന് വാര്‍ത്താവിതരണ സംവിധാനങ്ങള്‍ ഇന്റര്‍സെപ്റ്റ് ചെയ്തതില്‍ നിന്ന് വ്യക്തമായതായാണ് വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ പറയുന്നത്.
Post Your Comments