Latest NewsIndiaNews

ഛോട്ടാ ​ശ​ക്കീ​ലി‍ന്‍റെ സ​ഹോ​ദ​രിമാര്‍ കോവിഡ് ബാധിച്ച്‌ മരിച്ചു

മും​ബൈ: അ​ധോ​ലോ​ക നേ​താ​വ്​ ഛോട്ട ​ശ​ക്കീ​ലി‍ന്‍റെ സ​ഹോ​ദ​രി കോവിഡ് ബാധിച്ച്‌ മരിച്ചു. സ​ഹോ​ദ​രിയായ ഹാ​മി​ദ സ​യ്യ​ദ്​ (57) മും​ബൈ​യി​ലെ ബി​ലാ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചൊ​വ്വാ​ഴ്​​ച പു​ല​ര്‍​ച്ച 3.30ന് ​ആണ് മരിച്ചത്. ഇ​ള​യ സ​ഹോ​ദ​രി ഫ​ഹ്​​മി​ദ കോ​വി​ഡ്​ ബാ​ധി​ച്ച്‌​ മ​രി​ച്ച്‌​ മാ​സം തി​ക​യു​ന്ന​തി​ന് മുൻപാണ്​ മു​തി​ര്‍​ന്ന സ​ഹോ​ദ​രിയും മരിച്ചത്.

Read also: അപ്പന്റെ മരണവാര്‍ത്ത പത്രത്തില്‍ കൊടുക്കാന്‍ കാശില്ലായിരുന്നു; പ്രമുഖ നടനോട് ചോദിച്ചിട്ട് തന്നില്ല

മീ​രാ​റോ​ഡി​ലെ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​ക്കി​ടെ മേ​യ്​ 20നാ​യിരുന്നു​ ഫ​ഹ്​​മി​ദ മ​രി​ച്ച​ത്. ദാ​വൂ​ദ്​ ഇ​ബ്രാ​ഹി​മി‍​ന്റെ ‘ഡി ​ക​മ്പ​നി’​യി​ലെഅം​ഗ​മാ​യി​രു​ന്ന ഭാ​യി​ജാ​ൻ എ​ന്ന ആ​രി​ഫ്​ ശൈ​ഖാ​ണ്​ ഇ​ള​യ സ​ഹോ​ദ​രി ഫ​ഹ്​​മി​ദ​യു​ടെ ഭ​ർ​ത്താ​വ്. അതേസമയം ശ​ക്കീ​ലും മ​റ്റു​ ര​ണ്ടു സ​ഹോ​ദ​ര​ന്മാ​രും ക​റാ​ച്ചി​യി​ലാ​ണു​ള്ള​തെ​ന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button