ആലുവ: കള്ളപ്പണ കേസിലെ പരാതി പിൻവലിക്കാൻ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കി. ഇത് സംബന്ധിച്ച റിപ്പോർട്ട് മജിസ്‌ട്രേറ്റ് കോടതിക്ക് കൈമാറിയതായി പൊലീസ് പറഞ്ഞു.
ആലുവ മജിസ്‌ടേറ്റ് കോടതിയുടെ ഉത്തരവ് അനുസരിച്ച് തുടർ നടപടി സ്വീകരിക്കുമെന്നും പൊലീസ് കോടതിയെ അറയിച്ചു. കളമശേരി സ്വദേശി ഗിരീഷ് ബാബു നൽകിയ ഹർജിയിലാണ് പൊലീസ് ഹൈക്കോടതിയെ നിലപാട് അറിയിച്ചത്. പരാതിയിൽ വിജിലൻസ് ഐജി നടത്തിയ അന്വേഷണത്തിൽ ലഭിച്ച സാക്ഷി മൊഴികളും, രേഖകളും കോടതിയ്ക്ക് കൈമാറാനും ജസ്റ്റിസ് സുനിൽ തോമസ് നിർദേശിച്ചു.
ഇബ്രാഹിം കുഞ്ഞിനെതിരായ കള്ളപ്പണ കേസിലെ അന്വേഷണ പുരോഗതി രണ്ടാഴ്ചയ്ക്കകം സമർപ്പിക്കാൻ എൻഫോഴസ്‌മെൻറ് ഡയറക്ട്രേറ്റിനും ഹൈക്കോടതി നിർദേശം നൽകി. കള്ളപ്പണം വെളുപ്പിക്കാൻ ചന്ദ്രിക ദിനപ്പത്രത്തിൻറെ അക്കൗണ്ടിലേക്ക് 10 കോടി കൈമാറിയത് സംബന്ധിച്ച് കേസ് നൽകിയ ഗിരീഷ് ബാബുവിനെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ഗിരീഷ് ബാബുവിനെ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞും സംഘവും ഭീഷണിപ്പെടുത്തിയെന്ന പരാതിയിലെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് മുൻപ് വിജിലൻസ് ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു.
എന്നാൽ, ഗിരീഷ് ബാബു ബ്ലാക് മെയിൽ ചെയ്ത് പണം തട്ടാനാണ് ശ്രമിക്കുന്നതെന്നാണ് വി കെ ഇബ്രാഹിം കുഞ്ഞിന്റെ ആരോപണം. പരാതിയുടെ പേരിൽ ഭാവിയിൽ ഉപദ്രവിക്കാതിരിക്കാൻ 10 ലക്ഷം രൂപ വേണമെന്ന് കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു ആവശ്യപ്പെട്ടെന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞിരുന്നു
Post Your Comments