Latest NewsIndiaNews

ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയ്ക്കുമേല്‍ ചൈന വീണ്ടും അവകാശവാദം ഉന്നയിച്ചു : ഗല്‍വാന്‍ എന്നും ചൈനയുടെ ഭാഗം തന്നെ : കൂടുതല്‍ സംഘര്‍ഷത്തിനു പോകാന്‍ താത്പ്പര്യമില്ലെന്ന് ചൈന

ബെയ്ജിങ് : ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയ്ക്കുമേല്‍ ചൈന വീണ്ടും അവകാശവാദം ഉന്നയിച്ചു. ഗല്‍വാന്‍ എന്നും ചൈനയുടെ ഭാഗമാണ്. അതില്‍ സംശയമില്ല. എന്നാല്‍ ഇനിയും കൂടുതല്‍ സംഘര്‍ഷത്തിലേക്കു പോകാന്‍ താല്‍പര്യമില്ലെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഴാവോ ലിജിയന്‍ മാധ്യമങ്ങളോടു പറഞ്ഞു.

Read Also : ആര്‍ക്കും രക്ഷിയ്ക്കാനാകില്ല….അത്രയ്ക്ക് അപകടകരമാണ് ആ നദി : സൈനികര്‍ ഗല്‍വാന്‍ നദിയിലേയ്ക്ക് പതിക്കുകയായിരുന്നു : ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്

കിഴക്കന്‍ ലഡാക്കില്‍ തിങ്കളാഴ്ച രാത്രിയുണ്ടായ ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികരും നാല്‍പതോളം ചൈനീസ് സൈനികരും കൊല്ലപ്പെട്ടെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ നല്‍കുന്ന വിവരം. സംഘര്‍ഷം കൈവിട്ടുപോയത് പ്രദേശത്തു തുടര്‍ന്നുപോന്ന സ്ഥിതിഗതികളില്‍ ഏകപക്ഷീയമായ തീരുമാനം ചൈന എടുത്തതിനാലാണെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button