
ന്യൂഡല്‍ഹി: ഇന്ത്യയെ ആശങ്കയിലാഴ്ത്തിയ ചൈന-ഇന്ത്യ അതിര്‍ത്തി സംഘര്‍ഷത്തിന് ചെറുതായി അയവ് വരുന്നു.അതിര്‍ത്തിയില്‍ 20 ഇന്ത്യന്‍ സൈനികരുടെ മരണത്തിനിടയാക്കിയ സംഘര്‍ഷത്തിന് ശേഷം നയതന്ത്രതലത്തില്‍ പ്രശ്‌ന പരിഹാരത്തിന് ഇരുരാജ്യങ്ങളും ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായി ഇന്ത്യയുടെയും ചൈനയുടെയും വിദേശകാര്യമന്ത്രിമാര്‍ ചര്‍ച്ച നടത്തി. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയും തമ്മിലാണ് ടെലിഫോണ്‍ വഴി ചര്‍ച്ച നടത്തിയത്. അതിര്‍ത്തിയിലെ നിലവിലെ സാഹചര്യത്തെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തതായാണ് വിവരം. ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ നടന്ന ക്രൂരമായ ആക്രമണങ്ങള്‍ അടക്കമുള്ള വിഷയങ്ങള്‍ ജയശങ്കര്‍ ചൈനീസ് വിദേശകാര്യ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
Read Also : ഇന്ത്യയുമായുള്ള പ്രശ്നം സമാധാനപരമായി പരിഹരിക്കാമെന്ന് ചൈന, കൂടുതൽ പ്രശ്നത്തിനില്ല
അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളുടെയും സൈനികരുടെ പിന്‍മാറ്റം എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ ചര്‍ച്ചയില്‍ തീരുമാനമായതായി ചൈനീസ് വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് വാര്‍ത്താഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. സംഘര്‍ഷം രമ്യമായി പരിഹരിക്കുന്നതിന് ഇരുരാജ്യങ്ങളും ധാരണയിലെത്തിയതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം ചര്‍ച്ചയെക്കുറിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
Post Your Comments