ന്യൂഡല്‍ഹി: ഇന്ത്യയെ കാത്ത് രക്ഷിയ്ക്കും , 20 സൈനികര്‍ വീരമൃത്യു
വരിച്ച സംഭവത്തില്‍ ശക്തമായ നിലപാടുമായി ഇന്ത്യന്‍ സൈന്യം. രാജ്യത്തിന്റെ പരമാധികാരവും ദേശത്തിന്റെ അഖണ്ഡതയും പ്രതിജ്ഞാബദ്ധതയോടെ കാത്തുസൂക്ഷിക്കുമെന്ന് ഇന്ത്യന്‍ കരസേന. രാജ്യത്തെ കാക്കാന്‍ തങ്ങളുടെയൊപ്പം ഒരേ മനസും ഒരേ മെയ്യുമായി ഉണ്ടായിരുന്ന വീരമൃത്യു വരിച്ച സഹോദരന്മാര്ക്ക് അവര്‍ പ്രണാമം അര്‍പ്പിച്ചു.
തിങ്കളാഴ്ച രാത്രിയില്‍ ഇരു രാജ്യങ്ങളുടെയും സേനകള്‍ തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തിലാണ് 20 സൈനികര്‍ വീരമൃത്യുവരിച്ചത്
അതേസമയം, സംഘര്‍ഷത്തില്‍ 43 ചൈനീസ് സൈനികരെ ഇന്ത്യന്‍ സേനയും വധിച്ചിട്ടുണ്ട്.
തങ്ങളുടെ കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹങ്ങള്‍ കൊണ്ടുപോകാന്‍ ചൈന പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഹെലികോപ്റ്റര്‍ ഗാല്‍വാനിലെ നിയന്ത്രണരേഖയില്‍(ലൈന്‍ ഒഫ് ആക്ച്വല്‍ കണ്ട്രോള്) എത്തിയിട്ടുണ്ടെന്നും വിവരമുണ്ട്.
Post Your Comments