കോഴിക്കോട്: കോഴിക്കോട് കട്ടിപ്പാറ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഒരാഴ്ചയ്ക്കുള്ളില്‍ ഭൂമി അളന്ന് നല്‍കുമെന്ന് മന്ത്രി ടി.പി.രാമകൃഷ്ണന്‍. പതിനാല് പേരുടെ ജീവനെടുത്ത ഉരുള്‍പൊട്ടലുണ്ടായി രണ്ട് വര്‍ഷം പിന്നിടുമ്പോഴും മണ്ണ് അളന്ന് നല്‍കാന്‍ നടപടിയില്ലെന്ന വാര്‍ത്തയെത്തുടര്‍ന്നാണ് മന്ത്രിയുടെ ഇടപെടല്‍. വേഗത്തില്‍ നടപടിയെടുക്കാന്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു.
കലക്ടറുടെ ഉത്തരവുണ്ടായിട്ടും വില്ലേജ് അധികൃതരുടെ മെല്ലെപ്പോക്കാണ് പ്രതിസന്ധിയായത്. ഇരുപത് കുടുംബങ്ങളാണ് മണ്ണളന്ന് കിട്ടാന്‍ കാത്തിരിക്കുന്നത്. മുഴുവന്‍ ഭൂവുടമകളും രേഖകള്‍ സമര്‍പ്പിച്ചാല്‍ മാത്രമേ അളവ് തുടങ്ങാന്‍ കഴിയൂ എന്നാണ് ജില്ലാഭരണകൂടത്തിന്റെ നിലപാട്. ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്ന പലര്‍ക്കും കരുതിവച്ച സമ്പാദ്യത്തിനൊപ്പം രേഖകളും നഷ്ടമായി. പകരം രേഖ ലഭിക്കാന്‍ റവന്യൂ അധികൃതര്‍ അനുകൂലമായി പ്രതികരിക്കുന്നില്ലെന്നായിരുന്നു കുടുംബങ്ങളുടെ പരാതി. കര്‍ഷകരുള്‍പ്പെടെയുള്ള കുടുംബങ്ങളുടെ ദുരിതം മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് ഒരാഴ്ചയ്ക്കുള്ളില്‍ പരിഹാരമുണ്ടാകുമെന്ന് മന്ത്രി അറിയിച്ചത്.
ALSO READ: കോവിഡ് ക്വാറന്റൈനിൽ ആയിരുന്ന ആൾ മരിച്ചു; സ്രവ പരിശോധന ഫലം ഇന്ന് ലഭിക്കും
ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്തെ ഭാഗികമായ റോഡ് നിര്‍മാണം നിലവാരമുള്ളതാക്കി മാറ്റും. കല്ല് മാറ്റി കര്‍ഷകര്‍ക്ക് കൃഷിയോഗ്യമായ മണ്ണാക്കി മടക്കി നല്‍കുമെന്നാണ് സര്‍ക്കാരിന്റെ വാക്ക്. പ്രളയത്തില്‍ ജീവന്‍ നഷ്ടമായ പതിനാല് കുടുംബങ്ങളുടെയും പുനരധിവാസം രണ്ട് മാസം മുന്‍പാണ് പൂര്‍ത്തിയായത്.
Post Your Comments