പാട്ന • കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത സുശാന്ത് സിംഗ് രജ്പുത്തിന്റെ ബന്ധുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയെന്ന വാര്‍ത്ത ഞെട്ടലോടെയാണ് നാം കേട്ടത്. മുംബൈയിൽ സുശാന്തിന്റെ ശവസംസ്കാരം നടക്കുന്ന സമയത്ത് പട്നയിൽ വച്ചാണ് ബന്ധുവായ സുധ സിംഗ് മരിച്ചത്. ഇപ്പോള്‍ മറ്റൊരു വലിയ വാർത്ത കൂടി പുറത്തുവരുന്നു. സുശാന്ത് സിംഗിന്റെ വിയോഗത്തില്‍ മനംനൊന്ത് ആരാധിക ആത്മഹത്യ ചെയ്തതായി പറയപ്പെടുന്നു. നടന്റെ മരണവാർത്ത വന്നത് മുതൽ അവള്‍ അസ്വസ്ഥയായിരുന്നു. അവള്‍ നടന്റെ വീഡിയോ വീണ്ടും വീണ്ടും കണ്ടിരുന്നതായും പറയപ്പെടുന്നു.
പട്നയിലെ രാജേന്ദ്ര നഗർ പ്രദേശത്ത് റോഡ് നമ്പർ 12 ൽ താമസിക്കുന്ന 17 കാരിയാണ് തൂങ്ങിമരിച്ചത്. പെണ്‍കുട്ടി പത്താംക്ലാസ് പരീക്ഷ കഴിഞ്ഞ് നില്‍ക്കുകയായിരുന്നു. സുശാന്തിന്റെ മരണവാർത്തയെ തുടർന്ന് മകള്‍ അസ്വസ്ഥയായിരുന്നുവെന്ന് പെൺകുട്ടിയുടെ കുടുംബം പറയുന്നു. അദ്ദേഹത്തിന്റെ സിനിമയും മരണവുമായി ബന്ധപ്പെട്ട വാർത്തകളും കാണുകയായിരുന്നു.
തിങ്കളാഴ്ച രാത്രി വൈകി അവൾ അത്താഴം കഴിച്ച് ടെറസിൽ നടക്കാൻ പോയി. ഒരു ചെറിയ നടത്തത്തിന് ശേഷം അവളുടെ മുറിയിൽ ഉറങ്ങാൻ പോയി. ചൊവ്വാഴ്ച രാവിലെ ഏറെ വൈകിട്ടും മുറിയിൽ നിന്ന് പുറത്തിറങ്ങാത്തപ്പോൾ വീട്ടുകാർ അവളെ വിളിച്ചു. മറുപടി ലഭിക്കാത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ വാതില്‍ ബലംപ്രയോഗിച്ച് തുറക്കുമ്പോള്‍ പെണ്‍കുട്ടി തൂങ്ങിനില്‍ക്കുന്നതാണ് കാണുന്നത്. കുടുംബം ഉടന്‍തന്നെ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചുകഴിഞ്ഞതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു.
Post Your Comments