Latest NewsNewsIndia

കോവിഡ് ലക്ഷണങ്ങളോടെ ഡല്‍ഹി ആരോഗ്യമന്ത്രി ആശുപത്രിയില്‍: അമിത് ഷാ വിളിച്ച യോഗത്തിൽ പങ്കെടുക്കാനെത്തിയത് അരവിന്ദ് കേജ്‌രിവാളിന്റെ കാറിൽ

ന്യൂഡൽഹി: കോവിഡ് ലക്ഷണങ്ങള്‍ പ്രകടമായതിന് പിന്നാലെ ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജയിൻ ആശുപത്രിയിൽ. കോവിഡ് പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായടക്കം പങ്കെടുത്ത സര്‍വകക്ഷി യോഗത്തില്‍ ജയിനും പങ്കെടുത്തിരുന്നു. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ആഭ്യന്തര മന്ത്രി അമിത് ഷാ, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍, കേന്ദ്രആരോഗ്യമന്ത്രി ഡോ ഹര്‍ഷവര്‍ധന്‍, ഡല്‍ഹി ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തിരുന്നു. അരവിന്ദ് കേജ്‌രിവാളിനൊപ്പം കാറിലാണ് ഇദ്ദേഹം എത്തിയതെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button