KeralaNews

ചക്കക്കുരു വരെ മിക്സിയിലിട്ട് ജ്യൂസാക്കി കുടിച്ചിട്ട് പറയുകയാണ്… കറന്റ് ബിൽ സർക്കാർ കൂട്ടിയെന്ന്: വ്യത്യസ്തമായ പ്രതികരണവുമായി സ്വാമി സന്ദീപാനന്ദഗിരി

തിരുവനന്തപുരം: ലോക്ക്ഡൗണിന് ശേഷം മിക്കവർക്കും സാധാരണ വരുന്ന കറണ്ട് ബില്ലിനേക്കാൾ മൂന്നിരട്ടിയും അതിലധികവുമാണ് ബിൽ ലഭിച്ചിരിക്കുന്നത്. പലരും ഇതിനെതിരെ പ്രതികരണവുമായി രംഗത്തെത്തി. ഇതിനിടയിൽ വ്യത്യസ്തമായ ഒരു പ്രതികരണവുമായി എത്തിയിരിക്കുകയാണ് സ്വാമി സന്ദീപാനന്ദ ഗിരി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.’വെറുതെ കിട്ടിയ ചക്കക്കുരു വരെ മിക്സിയിലിട്ട് ജ്യൂസാക്കി കുടിച്ചിട്ട് പറയുകയാണ്… കറന്റി ബിൽ സർക്കാർ കൂട്ടിയെന്ന് ‘ – സന്ദീപാനനന്ദ ഗിരി ഫേസ്ബുക്കിൽ കുറിച്ചു. ഇതിനെതിരെ രൂക്ഷമായ പ്രതികരണമാണ് ഉയരുന്നത്. 7200 രൂപ ബില്ലടക്കുന്ന മണിയൻപിള്ള രാജുവിന് 42000 രൂപ ബില്ല് വന്നത് മിക്സിയിൽ ചോറ് വെച്ചത് കൊണ്ടാണോ എന്നൊക്കെയാണ് കമന്റുകൾ വരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button