ബോളിവുഡ് താരം സൽമാൻ ഖാന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി ദബാങ് സിനിമയുടെ സംവിധായകൻ അഭിനവ് സിംഗ് കശ്യപ്. 2010ൽ ദബാങ് ഇറക്കിയതിനു ശേഷം സൽമാൻ ഖാന്റെ കുടുംബം തന്റെ കരിയർ തകർത്തു എന്നാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെ ആരോപിക്കുന്നത്. പരിഹാസവും ബുള്ളിയിംഗും തന്റെ മാനസികാരോഗ്യത്തെ തകർത്തു എന്നും അദ്ദേഹം പറയുന്നു.
“ദബാങ് 2 സംവിധാനം ചെയ്യുന്നതിൽ നിന്ന് ഞാൻ പിന്മാറിയതിന് പിന്നിൽ (സൽമാന്റെ സഹോദരൻ) അർബാസ് ഖാനാണ് കാരണം. (സൽമാന്റെ മറ്റൊരു സഹോദരൻ) സൊഹൈൽ ഖാനുമായി ചേർന്ന് അവർ എന്റെ കരിയർ നിയന്ത്രണത്തിലാക്കാനും എന്നെ പരിഹസിക്കാനും തുടങ്ങി. എന്റെ രണ്ടാമത്തെ പ്രൊജക്ട് അർബാസ് ഖാനാണ് തകർത്തത്. ശ്രീ അഷ്ടവിനായക് ഫിലിംസുമായി ഞാൻ കരാർ ഉറപ്പിച്ചിരുന്ന എന്റെ രണ്ടാമത്തെ പ്രോജക്റ്റ് അവർ അട്ടിമറിച്ചു, എന്നോടൊപ്പം ഒരു സിനിമ ചെയ്താൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഹിലിം കമ്പനിയുടെ മേധാവി ശ്രീ. രാജ് മേത്തയെ വിളിച്ച് ഭീഷണിപ്പെടുത്തി. സൊഹൈൽ ഖാൻ പിന്നീടും ഇതേ രീതിയിൽ എന്നെ ഉപദ്രവിച്ചിട്ടുണ്ട്. അന്നത്തെ വിയകോം സിഇഒ വിക്രം മൽഹോത്രയെ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് അദ്ദേഹവുമായി ചെയ്യാനിരുന്ന പ്രോജക്റ്റ് നഷ്ടമായി, ഞാൻ കൈപ്പറ്റിയിരുന്ന തുകയും തിരിച്ചു നൽകേണ്ടി വന്നു. അപ്പോഴാണ് റിലയൻസ് എന്റർടൈൻമെന്റ് എന്റെ രക്ഷക്കെത്തുന്നതും ‘ബെഷറാം’ എന്ന ചിത്രം സംഭവിക്കുന്നതും’. കശ്യപ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു
‘അവർ കാരണം എന്റെ എല്ലാ പ്രൊജക്ടുകളും അട്ടിമറിക്കപ്പെട്ടു. നിരന്തരമായ ഭീഷണികൾ എന്റെ മാനസികാരോഗ്യത്തെ ബാധിച്ചു.സൽമാന്റെ കുടുംബം തന്റെ ഭാര്യയെയും മറ്റ് കുടുംബക്കാരായ സ്ത്രീളെയും ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി അതെന്റെ കുടുംബബന്ധത്തെ തകർത്തു. 2017 ൽ ഞങ്ങൾ വിവാഹമോചിതരായി’. ഇനി പിന്മാറാൻ ഉദ്ധേശിക്കുന്നില്ലെന്നും അവസാനം വരെ അവർക്കെതിരെ നിയമപോരാട്ടം നടത്തുമെന്നും കുറിപ്പിൽ പറയുന്നു. സുശാന്ത് സിംഗ് രജ്പുത് ഞായറാഴ്ച ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെയാണ് കശ്യപ് അർബാസ് ഖാനും കുടുംബത്തിനും എതിരെ തെളിവുകളുമായി രംഗത്തെത്തുന്നത്.
Post Your Comments