
തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാലത്ത് മദ്യശാലകള്‍ തുറക്കുമ്പോള്‍ തിരക്ക് ക്രമീകരിക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ബെവ്ക്യു ആപ്പ് വന്‍ തട്ടിപ്പാണെന്നും ഇതിലൂടെ സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന് വലിയ നഷ്ടമുണ്ടായെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയന്‍ ദുരഭിമാനം വെടിയണമെന്നും ഈ ആപ്പ് പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മദ്യവില്‍പനശാലകളിലെ തിരക്ക് കുറയ്ക്കാനായി നടപ്പാക്കിയ വിര്‍ച്വല്‍ ക്യൂ സംവിധാനത്തില്‍ അഴിമതിയുണ്ടെന്നും കരാറൊപ്പിട്ടതില്‍ പക്ഷപാതമുണ്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ ആരോപിച്ചിരുന്നു. ആപ്പ് നിര്‍മ്മാണം മറയാക്കി നടന്ന അഴിമതിയില്‍ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് രമേശ് ചെന്നിത്തല കത്ത് നല്‍കിയിട്ടുണ്ട്.
Post Your Comments