Latest NewsKeralaNews

കോവിഡ് ക്വാറന്റൈനിൽ ആയിരുന്ന ആൾ മരിച്ചു; സ്രവ പരിശോധന ഫലം ഇന്ന് ലഭിക്കും

കാസർകോട്: കാസർകോട്ട് കോവിഡ് ക്വാറന്റൈനിൽ ആയിരുന്ന ആൾ മരിച്ചു. ഉദുമ കരിപ്പോടി സ്വദേശി അബ്ദുൾ റഹ്മാൻ ആണ് മരിച്ചത്. ശനിയാഴ്ച ദുബായിൽ നിന്ന് എത്തിയതിന് പിന്നാലെ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു അബ്ദുൾ റഹ്മാൻ.

ALSO READ: ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ വരുന്ന പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കുന്ന കാര്യം ഉന്നയിക്കും; മുഖ്യമന്ത്രിമാരുമായി പ്രധാന മന്ത്രി നടത്തുന്ന ചർച്ച ഇന്ന്

ഇന്നലെ വൈകിട്ട് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇയാളെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്ന് ഡിഎംഒ അറിയിച്ചു. ഇയാളുടെ സ്രവ പരിശോധന ഫലം ഇന്ന് ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button