KeralaLatest NewsNews

സംസ്ഥാന സര്‍ക്കാറിന്റെ കാരുണ്യ ചികിത്സ പദ്ധതി സംബന്ധിച്ച് രോഗികള്‍ക്ക് ആശ്വാസ വാര്‍ത്ത

കോഴിക്കോട് : സംസ്ഥാന സര്‍ക്കാറിന്റെ കാരുണ്യ ചികിത്സ പദ്ധതി സംബന്ധിച്ച് രോഗികള്‍ക്ക് ആശ്വാസ വാര്‍ത്ത. നികുതി വകുപ്പിനു കീഴിലുള്ള കാരുണ്യ ബെനവലന്റ് ഫണ്ട് (കെബിഎഫ്) ചികില്‍സാ പദ്ധതി മൂന്നു മാസത്തേക്കു കൂടി നീട്ടി സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി. മുപ്പതിനായിരത്തിലധികം വരുന്ന രോഗികള്‍ക്കാണ് ഇതു സംബന്ധിച്ച് ആശ്വാസമായിരിക്കുന്നത്. 2019 ജൂലൈ 3നു മുമ്പ് ചികില്‍സാ അനുമതി ലഭിച്ച എല്ലാവര്‍ക്കും നിലവില്‍ നല്‍കുന്ന ഇളവുകള്‍ സെപ്റ്റംബര്‍ 30 വരെ തുടരാം. അതിനുള്ളില്‍ പദ്ധതി പൂര്‍ണമായും പുതുതായി ആരംഭിച്ച, ആരോഗ്യ വകുപ്പിനു കീഴിലുള്ള കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്)യില്‍ ലയിപ്പിക്കും

Read Also : വീണ-റിയാസ് വിവാഹത്തിന് കവിതയിലൂടെ മംഗളം നേർന്ന് നേർന്ന് സോഹൻ റോയ്

കഴിഞ്ഞ 15 ദിവസമായി നീളുന്ന അനിശ്ചിതത്വത്തിനാണ് ഈ ഉത്തരവോടെ വിരാമമാകുന്നത്.

ഉത്തരവിലെ പ്രധാന നിര്‍ദേശങ്ങള്‍

കാരുണ്യ ബെനവലന്റ് ഫണ്ട് (കെബിഎഫ്) സെപ്റ്റംബര്‍ 30 വരെ തുടരും.

ഇനിയുള്ള 3 മാസ കാലയളവിനുള്ളില്‍ കെബിഎഫിലെ ഗുണഭോക്താക്കളെ കാസ്പിലേക്ക് ലയിപ്പിക്കണം.

കെബിഎഫിനു കീഴിലുള്ള ഗുണഭോക്താക്കളെ ഒരു തരത്തിലും ബാധിക്കാത്ത രീതിയിലായിരിക്കണം മാറ്റം.

കാസ്പിന്റെ നടത്തിപ്പ് ചുമതലയുള്ള സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി (എസ്എച്ച്എ)ക്ക് കെബിഎഫിലെ രോഗികളുടെ വിവരങ്ങള്‍ ഓഗസ്റ്റ് പകുതിയോടെ പൂര്‍ണമായും കൈമാറണം.

സെപ്റ്റംബര്‍ 1നു ശേഷം കെബിഎഫ് ഗുണഭോക്താക്കളും എസ്എച്ച്എയ്ക്കു കീഴിലാവും.

ജീവനക്കാര്‍ക്ക് രണ്ടു മാസത്തേക്ക് തുടരാം. സെപ്റ്റംബര്‍ 30നു ശേഷം നികുതി വകുപ്പിനു കീഴില്‍ കെബിഎഫ് ഉണ്ടാവില്ല. പദ്ധതി അവസാനിപ്പിക്കാനുള്ള എല്ലാ നടപടികളും അഡ്മിനിസ്‌ട്രേറ്റര്‍ സ്വീകരിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button