Latest NewsKeralaNews

വിദേശത്തു നിന്നെത്തിയ കാമുകിക്കൊപ്പം അടിച്ചു പൊളിക്കാന്‍ ഭാര്യയാക്കി ദമ്പതികള്‍ ചമഞ്ഞ് സര്‍ക്കാര്‍ ക്വാറന്റൈനില്‍ ; ഒടുവില്‍ യഥാര്‍ത്ഥ ഭാര്യ എത്തി

കോട്ടയം: വിദേശത്തു നിന്നെത്തിയ കാമുകിക്കൊപ്പം പണം മുടക്കിയുള്ള സര്‍ക്കാര്‍ നിരീക്ഷണത്തില്‍ ക്വാറന്റൈനില്‍ കഴിയവേ യുവാവ് കേസില്‍ കുടുങ്ങി. കളത്തിപ്പടിയിലെ ഫ്‌ലാറ്റിലായിരുന്നു പത്തനംതിട്ട സ്വദേശിനിയായ യുവതിയും ഇടുക്കി സ്വദേശിയായ യുവാവും ക്വാറന്റൈന്‍ ചെയ്തിരുന്നത്. ക്വാറന്റൈന്‍ ചട്ടം ലംഘിച്ച് ഇരുവരും പുറത്തുപോയതോടെയാണ് കേസായത്. തുടര്‍ന്ന് സംഭവമറിഞ്ഞ് യുവാവിന്റെ യഥാര്‍ത്ഥ ഭാര്യ എത്തിയതോടെ ‘ദമ്പതികള്‍’ ചമഞ്ഞ യുവാവിന്റെയും യുവതിയുടെയും കള്ളി പുറത്താകുകയായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിനിയായ യുവതി സൗദിയില്‍ നിന്ന് നാട്ടിലെത്തിയത്. അതേസമയം, ഇടുക്കിക്കാരനായ യുവാവ് ഒരു മാസത്തേക്ക് താന്‍ മുംബൈയിലേക്ക് പോകുകയാണെന്ന് ഭാര്യയോട് പറഞ്ഞാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. തുടര്‍ന്ന് ഇരുവരും കളത്തിപ്പടിയിലെ ഫ്‌ലാറ്റിലേക്കാണ് പോയത്. എന്നാല്‍ ക്വാറന്റൈനില്‍ കഴിയവെ പിറ്റേദിവസം ഇരുവരെയും അവിടെ നിന്ന് കാണാതായി.

ഇതേ തുടര്‍ന്ന് റസിഡന്റ്‌സ് അസോസിയേഷന്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഇവരെ വിളിച്ച് അന്വേഷിച്ചു. എന്നാല്‍ തങ്ങള്‍ ത്വക് രോഗത്തിന് ചികിത്സ തേടി കോട്ടയത്തെ ആശുപത്രിയില്‍ പോയെന്നായിരുന്നു ഇവരുടെ മറുപടി. തുടര്‍ന്ന്, കാട്ടയം ഈസ്റ്റ് പൊലീസുമായി ഉദ്യോഗസ്ഥര്‍ ബേന്ധപ്പെട്ടും,ഇതേതുടര്‍ന്ന് പൊലീസ് ആശുപത്രിയില്‍ അന്വേഷിച്ചപ്പോള്‍ അങ്ങനെയാരും എത്തിയിട്ടില്ലെന്ന് ആയിരുന്നു ആശുപത്രി അധികൃതരുടെ മറുപടി. വീണ്ടും ആരോഗ്യവകുപ്പ് അധികൃതര്‍ യുവാവിനെയും യുവതിയെയും ബന്ധപ്പെട്ടപ്പോള്‍ മല്ലപ്പള്ളിയില്‍ മാതാവിനെ കാണാന്‍ പോയെന്നായിരുന്നു അവരുടെ മറുപടി.

എന്നാല്‍ പിന്നീട് പുറത്തു പോയി കളത്തിപ്പടിയിലെ ഫ്‌ലാറ്റിലേക്ക് തിരിച്ചെത്തിയപ്പോള്‍ നാട്ടുകാര്‍ ഇവരെ തടയുകയായിരുന്നു. ഫ്‌ലാറ്റിലെ മറ്റു താമസക്കാരും ഫ്‌ലാറ്റില്‍ പ്രവേശിപ്പിക്കാന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞതോടെ ദമ്പതികളായി എത്തിയ ഇവരെ പേരൂരിലുള്ള ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് ക്വാറന്റൈന്‍ ലംഘിച്ചതിന് പൊലീസ് കേസുമെടുത്തു.ഇതേ തുടര്‍ന്ന് സംഭവം പത്രത്തില്‍ കണ്ട യുവാവിന്റെ യഥാര്‍ത്ഥ ഭാര്യ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് ദമ്പതികളായി എത്തിയ കാമുകന്റെയും കാമുകിയുടെയും കള്ളി പുറത്തു വന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button