Latest NewsIndiaNews

ദില്ലി ആരോഗ്യമന്ത്രിയുടെ കോവിഡ് പരിശോധനാ ഫലം പുറത്ത്

ദില്ലി: അര്‍ധരാത്രിയോടെ ശ്വാസതടസവും പനിയും അനുഭവപ്പെട്ട് രാജീവ് ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദില്ലി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. നേരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് തുടര്‍ന്ന് ഓക്‌സിജന്‍ നല്‍കി.

ദില്ലിയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ രണ്ടു ദിവസത്തിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ലഫ്.ഗവര്‍ണര്‍ അനില്‍ ബയ്ജാല്‍ ഉള്‍പ്പെടെയുള്ളവരുമായി ജെയിന്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. അമിത് ഷാ വിളിച്ച യോഗത്തില്‍ അരവിന്ദ് കെജ്രിവാളിനൊപ്പമാണ് ഇദ്ദേഹം പങ്കെടുത്തിരുന്നത്.

അതേസമയം ദില്ലിയില്‍ കോവിഡ് ചികിത്സയുടെ ഭാഗമായി ന്യൂഫണ്ട്‌സ് കോളനിയിലെ പഞ്ചനക്ഷത്രഹോട്ടലായ സൂര്യ ദില്ലി ഹോളി ഫാമിലി കോവിഡ് ആശുപത്രിയുടെ ചികിത്സാ കേന്ദ്രമാക്കും. കോവിഡ് ചികിത്സക്ക് ഹോട്ടലുകള്‍ ഏറ്റെടുത്ത് സ്വകാര്യ ആശുപത്രികളുടെ ഭാഗമാക്കാനുള്ള നടപടിയെ തുടര്‍ന്നായിരുന്നു ഇത്. ഇതിനെതിരെ ഹോട്ടല്‍ അധികൃതര്‍ ദില്ലി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഇത് തള്ളി.

shortlink

Related Articles

Post Your Comments

Related Articles


Back to top button